ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പുറത്തിറക്കി

Update: 2024-11-18 12:46 GMT

ദോഹ. ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആന്റ് ഈവന്റ് മാനേജ്‌മെന്റ് കമ്പനിയായ മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ ലൈന്‍ പതിപ്പും മൊബൈല്‍ ആപ്‌ളിക്കേഷനുകളും പുറത്തിറക്കി .സീ ഷെല്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന്‍ നിര്‍വഹിച്ചു.

ഐഒഎസ് ആപ്‌ളിക്കേഷന്‍ ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും അക്കോണ്‍ പ്രിന്റിംഗ് പ്രസ്സ് ഡയറക്ടര്‍ പി.

ടി.മൊയ്തീന്‍കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് ആപ്‌ളിക്കേഷന്‍ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബുവും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, യു.എം.എ.ഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.

പ്രിന്റ്, ഓണ്‍ ലൈന്‍, മൊബൈല്‍ ആപ്ളിക്കേഷന്‍ എന്നീ മൂന്ന് പ്ളാറ്റ് ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ളസ് സി.ഇ. ഒ.യും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പറഞ്ഞു.

ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം. www.qatarcontact.com എന്നതാണ് ഓണ്‍ലൈന്‍ വിലാസം

Tags:    

Similar News