മജ്ലിസ് പൊതു പരീക്ഷ 2025:തിളക്കമാര്‍ന്ന വിജയവുമായി ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങള്‍

Update: 2025-06-16 14:31 GMT

ദോഹ: കേരള മദ്റസ എജുക്കേഷന്‍ ബോര്‍ഡ് (കെ. എം. ഇ. ബി) ഏപ്രില്‍ മാസത്തില്‍ നടത്തിയ പ്രൈമറി (ഏഴാം ക്ലാസ് ) പൊതു പരീക്ഷയില്‍ ഖത്തറിലെ അല്‍ മദ്റസ അല്‍ ഇസ്ലാമിയ സ്ഥാപനങ്ങള്‍ മികച്ച വിജയം കൈവരിച്ചു. അല്‍ മദ്റസ അല്‍ ഇസ്ലാമിയ ശാന്തി നികേതന്‍ വക്റയിലെ ഐഷ ബിനോയ് ഇസ്മായില്‍, അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയിലെ സഫ്‌ന സുമയ്യ എന്നിവര്‍ 450 ല്‍ (447) മാര്‍ക്ക് വീതം നേടി മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി. വക്റ ശാന്തിനികേതന്‍ മദ്റസയിലെ അംന നസ്മിന്‍ (446) അല്‍ മദ്റസ അല്‍ ഇസ്ലാമിയ ദോഹയിലെ മാസിന്‍ അജ്മല്‍ (445), മിഷാല്‍ മുഹമ്മദ് (445) എന്നിവര്‍ മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റില്‍ നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി. നാല് മദ്‌റസകളിലായി ആകെ 192 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പൊതു പരീക്ഷ എഴുതിയത്.

ആകെ 103 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ശാന്തിനികേതന്‍ വക്‌റ 100% വിജയം രേഖപ്പെടുത്തി. 7 വിദ്യാര്‍ത്ഥികള്‍ മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം പിടിച്ചു. 42 വിദ്യാര്‍ത്ഥികള്‍ എ പ്ലസ് ഗ്രേഡും 42 പേര്‍ എ ഗ്രേഡും നേടി.

66 വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ദോഹയില്‍ 3 പേര്‍ മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സ് ലിസ്റ്റില്‍ ഇടം പിടിച്ചപ്പോള്‍ 14 പേര്‍ എ പ്ലസ് ഗ്രേഡും 18 വിദ്യാര്‍ത്ഥികള്‍ എ ഗ്രേഡും നേടി.

അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ ബിന്‍ ഉംറാന്‍ 14 വിദ്യാര്‍ത്ഥികളെ പരീക്ഷക്കിരുത്തി 100 ശതമാനം വിജയം കൈവരിച്ചു. ഇവിടെ 2 പേര്‍ മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സില്‍ ഉള്‍പ്പെട്ടപ്പോള്‍ 6 പേര്‍ എ പ്ലസ് ഗ്രേഡും 3 പേര്‍ എ ഗ്രേഡും നേടി.

അല്‍ മദ്‌റസ അല്‍ ഇസ്ലാമിയ അല്‍ഖോറില്‍ ഒരു വിദ്യാര്‍ത്ഥി മജ്‌ലിസ് സ്റ്റേറ്റ് ടോപ്പേഴ്സില്‍ ഇടം പിടിച്ചപ്പോള്‍ 3 എ പ്ലസ് ഗ്രേഡ്, 5 എ ഗ്രേഡ് എന്നിവയോടൊപ്പം 100 ശതമാനം വിജയം കരസ്ഥമാക്കി. ആകെ 9 വിദ്യാര്‍ത്ഥികളാണ് ഇവിടെ പരീക്ഷയെഴുതിയത്.

കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമായി നാലായിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് , എ ഗ്രേഡ് എന്നിവ നേടിയ സ്ഥാപനമെന്ന ബഹുമതി വക്‌റ ശാന്തിനികേതന്‍ മദ്റസക്കു ലഭിച്ചു.

മികച്ച വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികള്‍:

എ എം ഐ ശാന്തിനികേതന്‍ വക്‌റ -

മജ്‌ലിസ് ടോപ്പേഴ്സ്:

അമീന്‍ റസീം തൂമാറ്റ് (444), മന്‍ഹ മുഹമ്മദ് ഷഫീക് (444), മുഹമ്മദ് വാസില്‍ റാസി (444), ഐഷ മനാര്‍ (441), ലാമിയ അദ്ബുല്‍ മനാഫ് (441)

ബിന്‍ ഉംറാന്‍-

മജ്‌ലിസ് ടോപ്പേഴ്സ്: ഇല്‍ഹാം അഹ്ലം (442), നബ്ഹ മുജീബ് (441)

എ എം ഐ അല്‍ ഖോര്‍ -

മജ്‌ലിസ് ടോപ്പേഴ്സ്:

ഫഹ്മി അഹ്മദ് (441)

തിളക്കമാര്‍ന്ന വിജയം നേടിയ വിദ്യാര്‍ഥികളെയും നേതൃത്വം നല്‍കിയ അധ്യാപകരെയും രക്ഷിതാക്കളെയും കാസിം ടി .കെ.(പ്രസിഡന്റ്, സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി) മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് ഹെഡ് അര്‍ഷദ് ഇ , ഡയറക്ടര്‍ മുഈനുദ്ധീന്‍, മദ്രസ എഡ്യൂക്കേഷന്‍ ബോര്‍ഡ് അംഗങ്ങള്‍, മദ്റസ പ്രിന്‍സിപ്പല്‍മാരായ ഡോ: അബ്ദുല്‍ വാസിഹ് , എം.ടി. ആദം, കെ എന്‍ മുജീബ് റഹ്മാന്‍, മുജീബ് റഹ്മാന്‍ കൊടിയത്തൂര്‍, തുടങ്ങിയവര്‍ അനുമോദിച്ചു.

Similar News