ദോഹ:ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപെട്ട സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ഡെപ്യൂട്ടി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സഫാരി സൈനുല്‍ ആബിദീന് തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൃപ ചാരിറ്റീസിന്റെ ആദരം. സഫാരി മാളിലെത്തിയ കൃപ ചാരിറ്റീസ് ജനറല്‍ സെക്രട്ടറി കലാപ്രേമി മാഹീന്‍ സഫാരി സൈനുല്‍ ആബിദീനെ മെമെന്റോ നല്‍കിയും പൊന്നാടയണിയിച്ചുമാണ് ആദരിച്ചത്. പ്ലസ് സി ഇ ഒ ഡോ. അമാനുല്ല വടക്കാങ്ങര, ആസിഫ് മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു