'തണലാണ് ബൈതുസകാത്ത്'സംഗമം ശ്രദ്ധേയമായി

Update: 2025-02-28 14:33 GMT

ദോഹ: കേരളീയ മുസ്ലിം സമൂഹത്തിന്റെ സാമൂഹിക- സാമ്പത്തിക ശാക്തീകരണത്തില്‍ കാല്‍നൂറ്റാണ്ടുകാലമായി അതുല്യ സംഭാവനകളര്‍പ്പിച്ച് മുന്നേറുന്ന 'ബൈത്തുസ്സകാത്ത് കേരള'യെ ഖത്തറിലെ പ്രവാസികളായ സകാത്ത് ദായകര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെസെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി ദോഹ സോണ്‍ സംഗമം സംഘടിപ്പിച്ചു.

'തണലാണ് ബൈതുസകാത്ത്' എന്ന തലക്കെട്ടില്‍ഹിലാലില്‍ നടന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി എറണാകുളം ജില്ലാ സമിതി അംഗം ശംസുദ്ദീന്‍ നദ്വി, പി.പി അബ്ദുറഹീം എന്നിവര്‍ സംസാരിച്ചു.

ദോഹ സോണ്‍ പ്രസിഡന്റ് ബഷീര്‍ അഹ്മദ് അധ്യക്ഷത വഹിച്ചു. ബൈത്തുസക്കാത് കേരളയെ വിശദമായി പരിചയപ്പെടുത്തുന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു.സദസ്യരുടെ ചോദ്യങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ശംസുദ്ദീന്‍ നദ്വി, പി.പി അബ്ദുറഹീം എന്നിവര്‍ മറുപടി നല്‍കി.

സോണല്‍ വൈസ് പ്രസിഡന്റ് യൂസുഫ് പുലാപറ്റ സമാപനപ്രസംഗവും പ്രാര്‍ഥനയും നിര്‍വഹിച്ചു. ഷഹീര്‍ ബാബു ഖിറാഅത്ത് നടത്തി.

Similar News