ദോഹ: പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടില്‍ പോകുന്ന ടി.പി മുഹമ്മദ് സാഹിബിന് കൊടിയത്തൂര്‍ സര്‍വീസ്‌ഫോറം എക്‌സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നല്‍കി.
ജനറല്‍ സെക്രട്ടറി ഫയാസ് കാരക്കുറ്റി സ്വാഗതം പറഞ്ഞ ചടങ്ങില്‍, സര്‍വീസ് ഫോറം രൂപീകരണ ശേഷമുള്ള ആദ്യനാളുകളിലെ രസകരമായ അനുഭവങ്ങള്‍ ഫോറം പ്രസിഡന്റ് പുതിയോട്ടില്‍ അസിസ്, കാവില്‍ അബ്ദുറഹിമാന്‍, പിവി അമീന്‍ തുടങ്ങിയ അംഗങ്ങള്‍ അനുസ്മരിച്ചു. മറ്റു ഫോറം
അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു.ചടങ്ങില്‍ ഫോറത്തിന്റെ ഉപഹാരം മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്നു കൈമാറി.
കൊടിയത്തൂരുകാരുടെ ഖത്തര്‍ പ്രവാസകാലഘട്ടത്തിന്റെ ആരംഭത്തില്‍ തന്നെ ഖത്തറിലെത്തിയ വ്യക്തിയായ ജ്യേഷ്ഠന്‍ മര്‍ഹൂം ടി.പി അബ്ദുള സാഹിബ് വഴി പ്രമുഖ പണ്ഡിതന്‍ മര്‍ഹും യൂസുഫുല്‍ ഖര്‍ദാവിയുടെ ചില പുസ്തകങ്ങളുടെ പ്രസാധനത്തിന്റെ ഭാഗമായതും ഖത്തറിലെ കുടുംബ കോടതിയിലെ ജോലിയുമെല്ലാം ടി.പി മുഹമ്മദ് സാഹിബ് മറുപടി പ്രസംഗത്തില്‍ അനുസ്മരിച്ചു.