യുവകലാസാഹിതി ഖത്തര്‍ - ഈണം 2024 ഓണാഘോഷ പരിപാടി ശ്രദ്ധേയമായി

Update: 2024-10-22 10:40 GMT

യുവകലാസാഹിതിഖത്തറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഈണം 2024 ഓണാഘോഷ പരിപാടി ബര്‍വ്വ മദിനതനയിലെ ദൈനമിക് സ്‌പോട്‌സ് സെന്ററില്‍ നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാന്‍ റപ്പായി ഉദ്ഘാടനം ചെയ്തു.

യുവകലാസാഹിതി ഖത്തര്‍ പ്രസിഡണ്ട് അജിത് കുമാര്‍ പിള്ള അധ്യക്ഷത വഹിച്ചു.. ഖത്തര്‍ ICC പ്രസിഡണ്ട് മണികണ്ഠന്‍ മുഖ്യ അതിഥിയായി പങ്കെടുത്തു..ICBF പ്രസിഡണ്ട് ഷാനവാസ് ബാവാ, ISC പ്രസിഡന്റ് pഅബ്ദുല്‍ റഹ്മാന്‍ , ലാലു K. E, ഷംനാ ലാലു, കൊടിനേഷന്‍ സെക്രട്ടറി ഷാനവാസ് തവയില്‍, സിറാജ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

സാഹിതി സെക്രട്ടറി ബഷീര്‍ പട്ടാമ്പി സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ ഉണ്ണികൃഷ്ണന്‍ താമരാല്‍ നന്ദിയും രേഖപ്പെടുത്തി.പൂക്കളം, മാവേലി, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം കൈകൊട്ടികളി, ഓണസദ്യ കൂടാതെ വിവിധ യൂണിറ്റുകള്‍ അവതരിപ്പിച്ച കലാപരിപാടികളും,ചിലമ്പ് നാടന്‍പാട്ട് കൂട്ടത്തിന്റെ നാടന്‍ പാട്ടും മേളധ്വനി ഖത്തര്‍ അവതരിപ്പിച്ച ചെണ്ടമേളവും, BJM ഖത്തര്‍ അവതരിപ്പിച്ച ഗാനമേളയും പരിപാടിയുടെ വിജയത്തിന്റെ ഭാഗമായി

Tags:    

Similar News