നിങ്ങളുടെ ജീവന്‍ എടുക്കുന്ന വലിയ രോഗങ്ങള്‍ എല്ലാം തന്നെ അടുക്കളയില്‍ ഉടലെടുക്കുന്നു എന്നറിയാമോ? ഡിഷ് വാഷര്‍ വഴി ഡിമെന്‍ഷ്യയും ഫ്രിഡ്ജും മൈക്രോ വേവും വഴി കാന്‍സര്‍ അടങ്ങിയ രോഗങ്ങളും എത്തുന്നു; അടുക്കള എന്ന രോഗശാലയുടെ കഥ
നിങ്ങളുടെ ജീവന്‍ എടുക്കുന്ന വലിയ രോഗങ്ങള്‍ എല്ലാം തന്നെ അടുക്കളയില്‍ ഉടലെടുക്കുന്നു എന്നറിയാമോ?
അടുക്കളകളിലാണ് വീട്ടിലെ ഏറ്റവും രുചികരമായ വസ്തുക്കള്‍ തയ്യാറാക്കുന്നത്. എന്നാല്‍ ഈയിടെ നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത് വീടുകളിലെ പല ഉപകരണങ്ങളും നമ്മളെ അവിശ്വസനീയമാംവിധം രോഗിയാക്കുമെന്നാണ്. നമ്മുടെ ജീവനെടുക്കുന്ന പല മാരക രോഗങ്ങളും നമ്മുടെ അടുക്കളകളില്‍ തന്നെയാണ് ഉടലെടുക്കുന്നത് എന്ന കാര്യം നമ്മളില്‍ എത്ര പേര്‍ക്കറിയാം. ഡിഷ് വാഷര്‍ വഴി ഡിമെന്‍ഷ്യയും ഫ്രിഡ്ജും മൈക്രോവേവും വഴി ക്യാന്‍സറും ഉള്‍പ്പെടെയുള്ള രോഗങ്ങളാണ് എത്തുന്നത്.
അമേരിക്കയില്‍ ഓരോ വര്‍ഷവും 48 ദശലക്ഷം ആളുകള്‍ ഭക്ഷ്യജന്യ രോഗങ്ങള്‍ മൂലം രോഗികളാകുന്നു. ഇവരില്‍ 128,000 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 3,000 പേര്‍ മരിക്കുകയും ചെയ്യുന്നു എന്നാണ് മരണത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ കണക്കാക്കുന്നത്. സാല്‍മൊണെല്ല, ലിസ്റ്റീരിയ, നോറോവൈറസ്, ഇ കോളി എന്നിവ കാരണമാണ് ഭക്ഷ്യവിഷബാധ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
പലപ്പോഴും മായം കലര്‍ന്ന അല്ലെങ്കില്‍ മായം കലര്‍ന്ന ഭക്ഷണത്തെ കുറിച്ച് മാത്രമാണ് നമ്മള്‍ ചര്‍ച്ച ചെയ്യാറുളളത്. ഡിഷ് വാഷറുകളിലൂടെ എത്തുന്ന മൈക്രോ പ്ളാസ്റ്റിക്കുകള്‍ മനുഷ്യ ശരീരത്തില്‍ കടന്നു കയറി തലച്ചോറിനെ ബാധിക്കുകയും അത് ഡിമെന്‍ഷ്യക്ക് കാരണമാകും എന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്യാസ് സ്റ്റൗവിലൂടെ ആസ്മ ഉള്‍പ്പെടെയുളള രോഗങ്ങള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കാന്‍
കാരണമാകുമെന്നാണ് മറ്റൊരു കണ്ടെത്തല്‍.
അടുക്കളയില്‍ പാചകത്തിനായി ഉപയോഗിക്കുന്ന ചില പാത്രങ്ങളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിച്ചിരിക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം ക്യാന്‍സറിനും വന്ധ്യതയ്ക്കും കാരണമാകുമെന്ന പഠന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അടുക്കളയില്‍ നമ്മള്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ മലിനമായി മാറുമ്പോള്‍ അത് ആരോഗ്യത്തിന് വലിയ തോതില്‍ ഹാനികരമായി മാറുന്നു. അടുക്കളയും പാത്രങ്ങളും എല്ലാം വൃത്തിയാക്കാന്‍
ഉപയോഗിക്കുന്ന സ്പോഞ്ചുകള്‍ വന്‍ തോതിലുളള അണുവാഹകരാണ്.
സ്പോഞ്ചിന്റെ സുഷിര ഘടനയും വെള്ളം വലിച്ചെടുക്കാനുള്ള കഴിവും അതിനെ സൂക്ഷ്മാണുക്കള്‍ക്ക് സുരക്ഷിതമായി കഴിയാനുള്ള മാര്‍ഗ്ഗമാണ് ഒരുക്കുന്നത്. സ്പോഞ്ചുകളില്‍ നിന്നുള്ള ബാക്ടീരിയകള്‍ പാത്രങ്ങളിലേക്കും കൈകളിലേക്കും പടരുകയും ഭക്ഷ്യജന്യ രോഗങ്ങളോ അണുബാധകളോ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. സ്പോഞ്ചുകള്‍ പലപ്പോഴും ഉപയോഗിക്കുന്നതോ സൂക്ഷിക്കുന്നതോ ആയ മറ്റൊരു സ്ഥലമാണ് കിച്ചണ്‍ സിങ്കുകള്‍. ഇവയും നമ്മളെ പെട്ടെന്ന് രോഗികളാക്കും. സിങ്കിന്റെ പ്രതലത്തിലും മറ്റും ഭക്ഷണ അവശിഷ്ടങ്ങളും ഈര്‍പ്പവും അടിഞ്ഞുകൂടുന്നതിനാല്‍ അവ ഇ-കോളി, സാല്‍മൊണെല്ല, സ്യൂഡോമോണസ് തുടങ്ങിയ അണുക്കളുടെ കേന്ദ്രമായി മാറും.
അടുക്കളയിലെ മറ്റൊരു അപകടകാരി കട്ടിംഗ് ബോര്‍ഡുകളാണ്. മാംസവും പച്ചക്കറികളും എല്ലാം തന്നെ തുടര്‍ച്ചയായി കഴുകാതെ ഉപയോഗിച്ചാല്‍ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമായി മാറും. പ്ലാസ്റ്റിക് കട്ടിംഗ് ബോര്‍ഡിനേക്കാള്‍ നല്ലത് തടി കൊണ്ട് നിര്‍മ്മിച്ചവയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അടുക്കളയിലെ മറ്റൊരു പ്രശ്നക്കാരന്‍ ഫ്രിഡ്ജാണ്. താപനില ശരിയല്ലെങ്കില്‍ ഫ്രിഡ്ജുകളില്‍ ബാക്ടീരിയ വലിയ തോതില്‍ വളരും. ഇതിന്റെ വാതില്‍ തുറക്കുന്ന സമയത്തും അണുക്കള്‍ അകത്തേക്ക് കയറിപ്പറ്റാന്‍ സാധ്യതയുണ്ട്.
ഗ്യാസ് സ്റ്റൗവിന്റെ തീജ്വാലകളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന നൈട്രജന്‍ ഡൈ ഓക്സൈഡ് നമ്മുടെ ശ്വസന സംവിധാനത്തിന് ഹാനികരമാണ്. കടുത്ത ആസ്ത്മ, അലര്‍ജി, ന്യുമോണിയ എന്നിവയ്ക്ക് ഇത് കാരണമാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അടുക്കളയില്‍ ഇന്ന് അവിഭാജ്യ ഘടകമായ മൈക്രോവേവും വാഷിംഗ് മെഷീനും ഭക്ഷണ അവിശിഷ്ടങ്ങളും എല്ലാം തന്നെ മനുഷ്യന് ഗുണത്തേക്കാള്‍ ഏറെ ദോഷമായി
മാറുമെന്നതാണ് വാസ്തവം.