ബാങ്കോക്കില്‍ കപ്പല്‍ സവാരിയോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റിന് തുടക്കമായി

Update: 2025-07-28 14:06 GMT

ബാങ്കോക്ക് : ലോകമെമ്പാടുമുള്ള മലയാളികളെ ഒരുമിപ്പിക്കുന്ന ആഗോള സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബല്‍ കോണ്‍ഫറന്‍സിന് ബാങ്കോക്കില്‍ കപ്പല്‍സവാരിയോടെ തുടക്കമായി.

ചാവോ പ്രയാ നദിയിലൂടെ സഞ്ചരിച്ച ആഡംബര കപ്പലില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അമേരിക്ക, കാനഡ, മിഡില്‍ ഈസ്റ്റ്, ഓസ്‌ട്രേലിയ, യൂറോപ്പ് തുടങ്ങിയ 30-ത്തിലധികം രാജ്യങ്ങളില്‍ നിന്നുള്ള 565 പ്രതിനിധികള്‍ പങ്കെടുത്തു.

വിശിഷ്ടതിഥികളായി മുന്‍ എംപി കെ മുരളീധരന്‍,സനീഷ് കുമാര്‍ എം എല്‍ എ,സോന നായര്‍, മുരുകന്‍ കാട്ടാക്കടഎന്നിവര്‍ പങ്കെടുത്തു.വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഭാരവാഹികള്‍ ചെയര്‍ പേഴ്‌സണ്‍ തങ്കമണി ദിവാകരന്‍,പ്രസിഡന്റ് തോമസ് മൊട്ടയ്ക്കല്‍ജനറല്‍ സെക്രട്ടറി ദിനേശ് നായര്‍,ട്രഷറര്‍ ഷാജി മാത്യു,ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിന് ജെയിംസ് കൂടല്‍, കോണ്‍ഫ്രന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ബാബു സ്റ്റീഫന്‍, വൈസ് ചെയര്‍ സുരേന്ദ്രന്‍ കണ്ണാട്ട്, ജനറല്‍ കണ്‍വീനര്‍ അജോയ് കല്ലും കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന് വിശിഷ്ട അതിഥികളെയും പ്രതിനിധികളെയും സ്വീകരിച്ചു.

ഗ്ലോബല്‍ സംഗമം, നമ്മുടെ പാരമ്പര്യത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഭാവി വികസന പദ്ധതികള്‍ക്കുള്ള അവസരവുമാണ്. ആശയവിനിമയവും സഹകരണവും വഴി, പ്രത്യേകിച്ച് നമ്മുടെ യുവാക്കളെയും സംരംഭകരെയും, ആഗോള തലത്തില്‍ മുന്നോട്ട് കൊണ്ടുപോകുകയാണ് കോണ്‍ഫ്രന്‍സ് ലക്ഷ്യം വയ്ക്കുന്നത്.

ജൂലൈ 28 വരെ നീളുന്ന കോണ്‍ഫറന്‍സില്‍ ബിസിനസ് സമ്മേളനങ്ങളും, നേതൃത്വ സെഷനുകളും, സാംസ്‌കാരിക വിരുന്നുകളും, WMC ഗ്ലോബല്‍ അവാര്‍ഡുകളും വിതരണം ചെയ്യും.ബാങ്കോക്കില്‍ നടക്കുന്ന ഈ മീറ്റ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ മലയാളി സംഗമങ്ങളില്‍ ഒന്നായി മാറിയിട്ടുണ്ട്.

Similar News