35-ാമത് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ ടൂര്‍ണമെന്റ്, ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ഹൂസ്റ്റണ്‍: ഇന്‍ഡ്യന്‍ വോളീബോള്‍ ചരിത്രത്തിലെ ഇതിഹാസമായിരുന്ന, യശശരീരനായ ജിമ്മി ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി അമേരിക്കയിലെ കായികപ്രേമികളുടെ സംഘടനയായ KVLNA ( കേരള വോളീബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക) യുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ 35 വര്‍ഷമായി നടത്തി വരുന്ന ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ സൂപ്പര്‍ ട്രോഫി വേളീബോള്‍ ടൂര്‍ണമെന്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. മെയ് 24-25 തിയതികളില്‍ ഹൂസ്റ്റണ് സമീപമുള്ള ആല്‍വിന്‍സിറ്റിയിലെ Upside sports plex -ല്‍ ആണ് ടൂര്‍ണമെന്റ് നടക്കുന്നത്
ജോസ് കുന്നത് പ്രസിഡന്റും, ബിനോയ് ജോര്‍ജ് സെക്രട്ടറിയും തോമസ് ജോര്‍ജ് ട്രഷററുമായ ഹൂസ്റ്റണ്‍ ചാലഞ്ചേഴ്‌സ് ക്ലബാണ് ഈ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ നടത്തിപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജനറല്‍ കണ്‍വീനര്‍ ജോജി ജോസ് അറിയിച്ചു. ജോജി ജോസിനോടൊപ്പം, വിനോദ് ജോസഫ്, ബോസ് കുര്യന്‍ എന്നിവര്‍ ജനറല്‍ കോഡിനേറ്റേഴ്‌സായും നേതൃത്വം നല്‍കുന്ന പതിനഞ്ചോളം കമ്മിറ്റികളും ഈ ടൂര്‍ണമെന്റ് നടത്തിപ്പിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 12 ഓളം ടീമുകളാണ് ഇത്തവണ ഈ സൂപ്പര്‍ ട്രോഫി കരസ്ഥമാക്കാന്‍ കളത്തിലിറങ്ങുന്നത്. 40 വയസ്സിന് മുകളിലുള്ളവര്‍ക്കായുo 18 വയസ്സിന് താഴെയുള്ളവര്‍ക്കായും വേറെയും മത്സരങ്ങള്‍ നടത്തപ്പെടുന്നു. ഹ്യൂസ്റ്റനിലും പരിസരപ്രദേശത്തുള്ളവരും, മറ്റു സമീപ നഗരങ്ങളില്‍ നിന്നുമുള്ള കായിക പ്രേമികളും, ജിമ്മി ജോര്‍ജ് ആരാധകരുമായി , മത്സരങ്ങള്‍ കാണുന്നതിനായും കളിക്കാരെ പ്രോത്സാഹിപ്പിക്കാനുമായി എത്തുന്ന വന്‍ ജനാവലിയെ എതിരേല്‍ക്കുവാന്‍ ഹൂസ്റ്റണ്‍ ഒരുഞ്ഞിക്കഴിഞ്ഞു.
150 ഓളം അഭിഭാഷകര്‍ ജോലി ചെയ്യുന്ന ഹ്യൂസ്റ്റനിലെ വളരെ പ്രസ്റ്റീജിയസ് ആയിട്ടുള്ള ഈ law firm ന്റെ മാനേജിങ് പാര്‍ട്‌ണേഴ്‌സ് റോബര്‍ട്ട് ക്വാക്കും തോമസ് ഡാനിയലും( Robert Kwok and Thomas Daniel) ആണ്. പേഴ്‌സണല്‍ ഇന്‍ജുറി ലോയേഴ്‌സ് ഗ്രൂപ്പില്‍ അഗ്രഗണ്യരായ ഇവരുടെ Firm ഇതേവരെ 100 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നഷ്ടപരിഹാരം ആയി കക്ഷികള്‍ക്ക് വാങ്ങിച്ചു കൊടുത്തു എന്നറിയപ്പെടുന്നു.
ചെറുതും വലുതുമായി ഹ്യൂസ്റ്റണിലും സമീപത്തുമുള്ള അനേക സ്ഥാപനങ്ങളും വ്യക്തികളും ഈ മത്സരത്തിനു ചെലവിലേക്ക് സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
എല്ലാ സ്‌പോണ്‍സേഴ്‌സിനോടും ഹ്യൂസ്റ്റന്‍ ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെ പേരിലുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറര്‍ തോമസ് ജോര്‍ജും കോര്‍ഡിനേറ്റര്‍ ബോസ് കുര്യനും അറിയിച്ചു. ഹ്യൂസ്റ്റണിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ കായിക പ്രേമികളെയും ജിമ്മി ജോര്‍ജിന്റെ ആരാധകരെയും ജിമ്മി ജോര്‍ജിന്റെ സ്മരണ നിലനിര്‍ത്താനുള്ള ഈ കായിക മാമാങ്കത്തിലേക്ക് സാദരം ക്ഷണിക്കുന്നതായി ഹ്യൂസ്റ്റന്‍ ചലഞ്ചേഴ്‌സ് ഭാരവാഹികള്‍ അറിയിച്ചു.