എലിവേറ്ററില്‍ കുടുങ്ങിയ 'വെന്റിലേറ്റര്‍ രോഗിയെ' സഹായിച്ച മലയാളി നഴ്‌സിന് അംഗീകാരം
ന്യൂയോര്‍ക് :എലിവേറ്ററില്‍ കുടുങ്ങി പോയ വെന്റിലേറ്റര്‍ പേഷ്യന്റിനെ സഹായിച്ച സിസ്റ്റര്‍ ഐമി വര്‍ഗീസിന് അംഗീകാരമായി ഡെയ്‌സി അവാര്‍ഡ്.ന്യൂയോര്‍ക്ക്. സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന എറണാകുളം തിരുവാണിയൂര്‍ സ്വദേശി സിസ്റ്റര്‍ ഐമി വര്‍ഗീസിനാണു അവാര്‍ഡ് ലഭിച്ചിരിക്കുന്നത്
ഇന്ത്യ പെന്തകോസ്ത് ദൈവസഭ പിറവം സെന്റര്‍ വെട്ടിക്കല്‍ സഭാ അംഗമായിരുന്ന സിസ്റ്റര്‍ ഐമി വര്‍ഗീസ് ഇപ്പോള്‍ പാസ്റ്റര്‍ സാബു വര്‍ഗീസ് സഭാ ശുശ്രൂഷകനായ അമേരിക്കയിലെ ന്യൂയോര്‍ക്ക് പട്ടണത്തിലുള്ള ഇന്ത്യ ക്രിസ്ത്യന്‍ അസംബ്‌ളി (ICA) സഭയിലെ അംഗമാണ്. ഭര്‍ത്താവ് : മുഖത്തല വാറഴികത്ത് കുടുംബാഗം ബ്രദര്‍ ജെയ്‌സണ്‍ ജോര്‍ജ്. മക്കള്‍ : തബീഥാ ,തലീഥാ.
കഴിഞ്ഞ 6 വര്‍ഷമായി ന്യൂയോര്‍ക് സിറ്റി ഹോസ്പിറ്റലിലെ കാര്‍ഡിയക് ഐ സി യു വില്‍ നേഴ്‌സായി ജോലി ചെയ്യുകയാണ് സിസ്റ്റര്‍ ഐമി വര്‍ഗീസ്. 6 ലക്ഷത്തോളം നോമിനേഷനുകളില്‍ നിന്നും 55,000 പേര്‍ക്കാണ് ഇത് വരെ ഡെയ്‌സി അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. അതില്‍ ഒരാളായി ഇപ്പോള്‍ എറണാകുളം സ്വദേശി സിസ്റ്റര്‍ ഐമി വര്‍ഗീസും.
രോഗികളില്‍ നിന്നും, രോഗികളുടെ കുടുംബങ്ങളില്‍ നിന്നും, സഹ പ്രവര്‍ത്തകരില്‍ നിന്നും നോമിനേഷനുകള്‍ ശേഖരിച്ച് നഴ്‌സുമാരെ ആദരിക്കുന്നതിനുള്ള ഒരു അംഗീകാര പരിപാടിയാണ് ഡെയ്‌സി അവാര്‍ഡ്. നഴ്സുമാര്‍ നല്‍കുന്ന പരിചരണത്തിനും ദയയ്ക്കും നന്ദി പറയാനുള്ള ഒരു മാര്‍ഗമാണിത്.