സെന്റ് പീറ്റേഴ്‌സ് പള്ളിയിലെ ഇടവക പെരുന്നാള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടി

Update: 2025-06-30 10:56 GMT

മനാമ : ബഹ്റൈന്‍ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയില്‍ ഇടവക പെരുന്നാള്‍ ഭക്ത്യാദരവോടെ ആഘോഷപൂര്‍വ്വം കൊണ്ടാടി. വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാര്‍ത്ഥനയും തുടര്‍ന്ന് വി. മൂന്നിന്മേല്‍ കുര്‍ബാനയും നടത്തപ്പെട്ടു. ഇടവക വികാരി വെരി. റവ. സ്ലീബാ പോള്‍ കോര്‍ എപ്പിസ്‌ക്കോപ്പ വട്ടാവേലില്‍ മുഖ്യ കര്‍മികത്വം വഹിച്ചു. റവ. ഫാ. ജാന്‍സണ്‍ കുറുമറ്റത്തില്‍, റവ. ഫാ. ടിനോ തോമസ് മഠത്തില്‍ മണ്ണില്‍ എന്നീ വൈദീകര്‍ സഹ കര്‍മികത്വം വഹിച്ചു.

ഡീക്കന്‍ മാത്യൂസ് ചെറിയാന്‍ ശുശ്രൂഷയില്‍ സന്നിഹിതനായിരുന്നു. കൊടികള്‍, മുത്തുക്കുടകള്‍, പൊന്‍വെള്ളി കുരിശുകള്‍ എന്നിവയുടെയും, വാദ്യ മേളങ്ങളുടെ അകമ്പടിയോടെയും ദേവാലയം ചുറ്റി വര്‍ണാഭമായ പ്രദക്ഷിണം നടന്നു. തുടര്‍ന്ന് ആശിര്‍വാദവും, കൊടിയിറക്കും നടത്തി. നേര്‍ച്ച വിളമ്പോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിച്ചു. ഇടവക പെരുന്നാളിനോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് ബെന്നി. പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറര്‍ ജെന്‍സണ്‍ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കി.

Similar News