കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തില്‍ കെഎം മാണിസാറിന്റെ ഓര്‍മ്മയ്ക്കായി രക്തദാന ക്യാമ്പുകള്‍
ടൊറൊന്റോ: പരേതനായ മാണിസാറിന്റെ ആറാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി, *കാനഡ പ്രവാസി കേരള കോണ്‍ഗ്രസ് (എം)*ന്റെ നേതൃത്വത്തില്‍ കനേഡിയന്‍ ബ്ലഡ് സര്‍വീസസ് സഹകരണത്തോടെ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളിലേപ്പോലെ, ഈ വര്‍ഷവും വിവിധ പ്രവിശ്യകളില്‍ വിപുലമായ രീതിയില്‍ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.
രക്തദാനം മനുഷ്യജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന ഏറ്റവും വലിയ സേവനങ്ങളിലൊന്നാണ്. ഒരു യൂനിറ്റ് രക്തം മൂന്നു പേരുടെ ജീവന്‍ രക്ഷിക്കാനാകും എന്നതാണ് രക്തദാനത്തിന്റെ മഹത്വം. അപകടങ്ങള്‍, ശസ്ത്രക്രിയകള്‍, കാന്‍സര്‍ ചികിത്സ എന്നിവയ്ക്കായി ലോകമെമ്പാടുമുള്ള ആശുപത്രികള്‍ക്ക് നിരന്തരമായി രക്തത്തിന്റേതൊരു ആവശ്യമുണ്ട്. കാനഡയില്‍ മാത്രം, ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ ഓരോ 60 സെക്കന്റിലും രക്തം ആവശ്യമാകുന്നു. ഈ സാഹചര്യത്തില്‍, നമ്മുടെ ചെറിയ ശ്രമം വലിയ മാറ്റം കൊണ്ടുവരും
കഴിഞ്ഞ വര്‍ഷം Windsor, Chatham, London, Burlington, Waterloo, Guelph, Mississauga, Brampton, Oshawa, Ottawa, Edmonton, Vancouver, Saskatoon എന്നിവിടങ്ങളിലായി 13 കേന്ദ്രങ്ങളില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു.
ഈ വര്‍ഷം മാര്‍ച്ച് 29, ഏപ്രില്‍ 5 തീയതികളില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ വിപുലമായ രീതിയില്‍ ക്യാമ്പുകള്‍ നടത്തപ്പെടുന്നു.
പരിപാടിയുടെ കോര്‍ഡിനേറ്ററായി സന്ദീപ് കിഴക്കേപ്പുറത്ത് (Mob: 647-657-6679) പ്രവര്‍ത്തിക്കും.മാണിസാറിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ഈ മഹത്തായ പ്രവര്‍ത്തനത്തില്‍ കാനഡയിലെ എല്ലാ പ്രവാസി സഹോദരങ്ങളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഷിബു കിഴക്കേക്കുറ്റ്