'ഒരു വടക്കന്‍ തേരോട്ടം'; ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

'ഒരു വടക്കന്‍ തേരോട്ടം'; ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു

Update: 2025-03-10 16:55 GMT

കൊച്ചി: ധ്യാന്‍ ശ്രീനിവാസന്‍, തെന്നിന്ത്യന്‍ താരങ്ങളായ ആനന്ദ്, രാജ് കപൂര്‍, പുതുമുഖ നായിക ദില്‍ന രാമകൃഷ്ണന്‍, മാളവിക മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനുന്‍രാജ് സംവിധാനം ചെയ്യുന്ന 'ഒരു വടക്കന്‍ തേരോട്ടം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു.

സുധീര്‍ പറവൂര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, വിജയകുമാര്‍,സലിം ഹസന്‍,ദിലീപ് മേനോന്‍,കോഴിക്കോട് നാരായണന്‍ നായര്‍, രാജേഷ് കേശവ് , ജിബിന്‍,ദിനേശ് പണിക്കര്‍,സോഹന്‍ സീനുലാല്‍,കിരണ്‍ കുമാര്‍,ബോസ് സോപാനം,കലേഷ്, ജയ് വിഷ്ണു, ജെയിന്‍,മന്‍സു മാധവ, അരുണ്‍ പുനലൂര്‍, കല സുബ്രഹ്മണ്യം, അംബിക മോഹന്‍, പ്രിയ ശ്രീജിത്ത്, ഗീതു നായര്‍, സബിത, കൃഷ്ണവേണി, അര്‍ച്ചന, വിദ്യ, അനില, തനു ദേവി എന്നിവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

പ്രശസ്ത സംഗീത സംവിധായകരായ ബേണി ഇഗ്‌നേഷ്യസിലെ ബേണിയുടെ മകന്‍ ടാന്‍സനും തെന്നിന്ത്യയിലെ പ്രശസ്ത പിന്നണി ഗായകന്‍ പി. ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണയും ആദ്യമായി സംഗീത രംഗത്ത് അവരവരുടെ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ''ഒരു വടക്കന്‍ തേരോട്ടം '.

കൈതപ്രം ദാമോദരന്‍ നമ്പൂതിരി എഴുതിയ വരികള്‍ക്ക് ബേണിയും മകന്‍ ടാന്‍സനും ചേര്‍ന്ന് സംഗീതം പകര്‍ന്ന ഗാനം,ഗായകനായ പി ഉണ്ണികൃഷ്ണന്റെ മകന്‍ വസുദേവ് കൃഷ്ണ ആലപിക്കുന്നു. ഓപ്പണ്‍ ആര്‍ട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ , സംഭാഷണം നവാഗതനായ സനു അശോക് എഴുതുന്നു. പവി കെ പവന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ്-ജിതിന്‍ ഡി കെ, ഗാന രചന-കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഹസീന എസ് കാനം.

Tags:    

Similar News