കേരളത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ കത്തിക്കയറി 'കാന്താര' ചാപ്റ്റര്‍ വണ്‍; റെക്കോര്‍ഡുകള്‍ വഴിമാറുമോ?
കേരളത്തില്‍ അഡ്വാന്‍സ് ബുക്കിങ്ങില്‍ കത്തിക്കയറി 'കാന്താര' ചാപ്റ്റര്‍ വണ്‍
കൊച്ചി: സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് കാന്താര ചാപ്റ്റര്‍ 1. സിനിമയുടെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വമ്പന്‍ കാന്‍വാസില്‍ ഒരു വിഷ്വല്‍ വിസ്മയം തന്നെയാകും സിനിമ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. ആദ്യം ഭാഗത്തേത് പോലെ തന്നെ മിത്തും ആക്ഷനും ത്രില്ലും എല്ലാം കൂടിക്കലര്‍ന്നാകും സിനിമ അവതരിപ്പിക്കുക. ഇപ്പോഴിതാ സിനിമയുടെ അഡ്വാന്‍സ് ബുക്കിംഗ് റിപ്പോര്‍ട്ട് പുറത്തുവരികയാണ്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളത്തില്‍ വലിയ മുന്നേറ്റമാണ് സിനിമ അഡ്വാന്‍സ് ബുക്കിങ്ങില്‍ നടത്തുന്നത്. കണക്കുകള്‍ പ്രകാരം 1.72 കോടി രൂപയാണ് ചിത്രം കേരളത്തില്‍ നിന്നും ഇതുവരെ നേടിയത്. മലയാളം, തമിഴ് പതിപ്പുകളാണ് പ്രധാനമായും കേരളത്തില്‍ പുറത്തിറങ്ങുന്നത്. സിനിമയുടെ അഡ്വാന്‍സ് ബുക്കിങ്ങില്‍ നിലവില്‍ കേരളം രണ്ടാം സ്ഥാനത്താണ്. കര്‍ണാടകയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 8.37 കോടിയാണ്. എന്നാല്‍ തമിഴ് നാട്ടില്‍ നിന്നും 84 ലക്ഷം മാത്രമാണ് സിനിമയ്ക്ക് ഇതുവരെ നേടാനായത്. കേരളത്തില്‍ വലിയ ഓപ്പണിങ് കാന്താര നേടുമെന്നാണ് കണക്കുകൂട്ടല്‍. കന്നഡയില്‍- 1,317 ഹിന്ദി- 3703, തെലുങ്ക്- 43, തമിഴ്- 247, മലയാളം- 885 എന്നിങ്ങനെ 6,195 പ്രദര്‍ശനങ്ങളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയതാരം ജയറാമും സിനിമയില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. റിഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായി എത്തുന്ന സിനിമ വലിയ ബജറ്റില്‍ ഒരുങ്ങുന്നതിനാല്‍ പ്രതീക്ഷകള്‍ വാനോളമാണ്. ചിത്രം ഐമാക്‌സ് സ്‌ക്രീനുകളിലും പുറത്തിറങ്ങുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ വലിയ കളക്ഷന്‍ സിനിമയ്ക്ക് നേടാനാകും എന്ന് തന്നെയാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രം ഒക്ടോബര്‍ രണ്ടിന് തിയേറ്ററുകളില്‍ എത്തും. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.