'മഹാറാണി യെസുബൈ'യെ ഏറ്റെടുത്ത് ആരാധകർ; രശ്‌മിക മന്ദനായുടെ ബോളിവുഡ് ചിത്രം 'ഛാവ' യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്; പ്രണയ ദിനത്തിലെ ഹിറ്റ് സിനിമയെന്ന് കണ്ടവർ!
മുംബൈ: രശ്‌മിക മന്ദനായുടെ ബോളിവുഡ് ചിത്രം 'ഛാവ' യുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടു. ബോളിവുഡ് സൂപ്പർ താരം വിക്കി കൗശലും രശ്മിക മന്ദാനയും അഭിനയിച്ച ഛാവ ഫെബ്രുവരി 14 ന് റിലീസ് ചെയ്തു. ഇപ്പോൾ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2025 ലെ ബോളിവുഡിലെ ഇതുവരെയുള്ള മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. ആദ്യ ദിനം ആഭ്യന്തര ബോക്‌സ് ഓഫീസിൽ മൊത്തം 31 കോടി രൂപ കളക്ഷൻ നേടാൻ ചിത്രത്തിന് കഴിഞ്ഞു. ലക്ഷ്മൺ ഉടേക്കറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അതേസമയം, 'ഛാവ'യുടെ വന്‍ വിജയത്തിനിടയിൽ, നായിത രശ്മിക മന്ദാന സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ട്രോള്‍ ചെയ്യപ്പെടുകയാണ്. കർണാടകയിലെ കൂർഗ് സ്വദേശിയായ രശ്മിക കന്നഡ ചിത്രങ്ങളിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.
നടി തന്‍റെ കന്നഡ വേരുകൾ നിരസിച്ചുവെന്ന് ആരോപിച്ചാണ് ട്രോളുകള്‍. അതിന് വഴിവച്ചത് ഛാവ പ്രമോഷനിടെ നടി പറഞ്ഞ കാര്യങ്ങളും. ഛാവയുടെ ഒരു പ്രൊമോഷണൽ ഇവന്‍റില്‍ താൻ ഹൈദരാബാദിൽ നിന്നാണെന്ന് നടി പറഞ്ഞതാണ് ട്രോളുകള്‍ ഇപ്പോൾ വ്യപകമായിരിക്കുന്നത്.