പ്രണയവും വിപ്ലവും നിറച്ച വരികള്‍; വിവാദങ്ങള്‍ക്കിടെ വേടന്റെ പുതിയ പാട്ട്; ട്രെന്‍ഡ് ആയി 'മോണോലോവ'

Update: 2025-04-30 10:25 GMT

ലഹരി ഉപയോഗവും വന്യജീവി സംരക്ഷണ നിയമലംഘനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലൂടെയാണ് റാപ്പര്‍ വേടന്റെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. 'മോണോലോവ' എന്ന പ്രേമഗാനമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും സംഗീതമാധ്യമങ്ങളിലും ശ്രദ്ധേയമാകുന്നത്. സ്‌പോട്ടിഫൈയും 'വേടന്‍ വിത് വേര്‍ഡ്' എന്ന യുട്യൂബ് ചാനലുമാണ് ഗാനം പ്രേക്ഷകര്‍ക്ക് എത്തിച്ചിരിക്കുന്നത്.

2.27 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഹവായ് ദ്വീപിലെ പ്രശസ്തമായ അഗ്‌നിപര്‍വതം മോണലോവയുമായി പ്രണയത്തെ ഉപമിച്ചുള്ളതാണെന്ന് വേടന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഇത് എന്റെ ആദ്യ പ്രേമഗാനമാണ്' എന്നായിരുന്നു അദ്ദേഹം പണ്ട് പല വേദികളിലുമെടുത്ത് പറഞ്ഞത്.

Full View

പുലിപ്പല്ല് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് ഫ്ളാറ്റില്‍ തെളിവെടുപ്പ് നടക്കുമ്പോള്‍ മാധ്യമങ്ങളോട് സംസാരിച്ച വേടന്‍ ബുധനാഴ്ച തന്റെ ഗാനം റിലീസ് ചെയ്യുന്നുവെന്നായിരുന്നു അറിയിച്ചത്. തന്റെ കലാസൃഷ്ടികള്‍ വിവാദങ്ങള്‍ മാറ്റി നിര്‍ത്തി മുന്നോട്ട് പോകുമെന്നതിന്റെ തെളിവായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 'മോണോലോവ' പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്.

വേടന്റെ മാലയില്‍ ചേര്‍ത്ത പുലിപ്പല്ല് കേസുമായി ബന്ധപ്പെട്ട്, തൃശൂര്‍ വയ്യൂരിലെ സരസ ജ്വല്ലറിയില്‍ തെളിവെടുപ്പ് നടത്തി. ജ്വല്ലറിക്കാരന്‍ സന്തോഷ് അന്വേഷണ സംഘത്തോട് നല്‍കിയ മൊഴിയില്‍ പല്ല് ആരുടേതാണെന്നതോ, റാപ്പറുമായി ബന്ധമുണ്ടോയെന്നതോ വ്യക്തമായിരുന്നില്ലെന്ന് പറയുന്നു. 'കല്ലുകെട്ടാനാണെന്ന് പറഞ്ഞാണ് പല്ല് കൊണ്ടുവന്നത്. ശംഖുപയോഗിച്ചും അമ്പലുമായി ബന്ധപ്പെട്ട രീതികളിലായിരുന്നു ഇത്തരം നിര്‍മ്മാണം,' എന്നായിരുന്നു മൊഴിയില്‍ പറഞ്ഞത്.

Tags:    

Similar News