വിജയ്ക്ക് പിന്നാലെ നടി തൃഷയും അഭിനയം നിര്‍ത്തുന്നു? രാഷ്ട്രീയത്തിലേക്കെന്ന് സൂചന; വിവരത്തില്‍ ഞെട്ടി കോളിവുഡ്
ഇന്നും തമിഴകത്ത് ഏറ്റവും താരമൂല്യമുള്ള നടിയാണ് തൃഷ . ഒന്നിന് പിറകെ ഒന്നായി സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളാണ് തൃഷയെ തേടിയെത്തുന്നത്. സൂര്യ, അജിത്ത്, വിജയ്, കമല്‍ ഹാസന്‍ എന്നിങ്ങനെ തമിഴകത്തെ താരങ്ങള്‍ക്ക് പുറമെ ടൊവിനോ തോമസ്, മോഹന്‍ലാല്‍ എന്നിങ്ങനെയുള്ള മലയാളത്തിലെ സൂപ്പര്‍ താര ചിത്രങ്ങളും തൃഷയുടേതായി പുറത്തുവന്നുകൊണ്ടിരിയ്ക്കുന്നു. ഇതിനിടയില്‍ 25 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ നിന്ന് തൃഷ പിന്മാറുന്നു എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വേണ്ടിയാണ് തൃഷ അഭിനയ ജീവിതത്തില്‍ നിന്ന് പടിയിറങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ . മുന്‍പൊരു അഭിമുഖത്തില്‍ താരം ഇക്കാര്യം പറഞ്ഞിരുന്നു. തനിക്ക് മുഖ്യമന്ത്രി ആവാന്‍ ആഗ്രഹമുണ്ടെന്നാണ് താരം അന്ന് വ്യക്തമാക്കിയത്. താനൊരു കടുത്ത ജയലളിത ആരാധികയാണ് എന്ന തൃഷ പറഞ്ഞിരുന്നു. ജയലളിതയെ കണ്ട് തന്നെയാണ് രാഷട്രീയത്തിലേക്കിറങ്ങാനും മുഖ്യമന്ത്രിയാവാനുള്ള ഉള്ള ആഗ്രഹം പ്രകടിപ്പിച്ചത്.
ഒരു ഘട്ടത്തില്‍ വിവാഹം നിശ്ചയം കഴിഞ്ഞ് വരന്‍ തുടര്‍ന്ന് അഭിനയിക്കുവാന്‍ സമ്മതം നല്‍കില്ലെന്ന് പറഞ്ഞതിനാല്‍ ആ ബന്ധം ഉപേക്ഷിച്ചയാളാണ് തൃഷ എന്ന് പോലും കോളിവുഡില്‍ സംസാരമുണ്ടായിരുന്നു. ഇതിനിടെയാണ് ഈ വിവരം പുറത്ത് വരുന്നത്. വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതുകൊണ്ടാണോ തൃഷയും ഈ തീരുമാനമെടുക്കുന്നത് എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാലും വിജയ്‌യുടെ പാര്‍ട്ടിയില്‍ ചേരില്ല എന്നാണ് ചിലരുടെ നിരീക്ഷണം.