വിജയ്യും തൃഷയും ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നു; ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്ന റീലിന് ലൈക്കടിച്ച് നടിയുടെ അമ്മ ഉമാ കൃഷ്ണന്‍; ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്ന് ആരാധകര്‍

Update: 2026-03-16 13:47 GMT

ചെന്നൈ: നടിയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണ്ണലിംഗം നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കാനിരിക്കെ വിജയ്യും തൃഷയും ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നുവെന്ന് അവകാശപ്പെടുന്ന റീല്‍ ചര്‍ച്ചയാകുന്നു. വിജയ് തമിഴ് നിര്‍മാതാവിന്റെ മകന്റെ വിവാഹത്തിന് നടി തൃഷയ്ക്കൊപ്പം എത്തിയത്. ഇത് തമിഴ്നാട്ടില്‍ വലിയ വിവാദമായി. ആ വിവാദങ്ങള്‍ക്ക് കൂടുതല്‍ ചൂടുപകരുകയാണ് ഇന്‍സ്റ്റഗ്രാമില്‍ കറങ്ങി നടക്കുന്ന റീലിന് തൃഷയുടെ അമ്മ നല്‍കിയ ഒരു ലൈക്.

വിജയ്യും തൃഷയും ഉടന്‍ വിവാഹിതരാകാന്‍ ഒരുങ്ങുന്നു എന്ന് അവകാശപ്പെടുന്ന റീല്‍ ഇന്‍സ്റ്റഗ്രാമില്‍ വലിയ ചര്‍ച്ചകല്‍ക്കാണ് വഴിവച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വിവാഹമുണ്ടാവുമെന്നും ഇക്കാര്യം ഉടന്‍ തന്നെ ഇരുവരും പരസ്യമാക്കുമെന്നും റീലില്‍ അവകാശപ്പെടുന്നു. ആ റീലിന് നടിയുടെ അമ്മ ഉമാ കൃഷ്ണന്‍ ലൈക്കടിച്ചതാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചത്.

നടിയുടെ അമ്മയുടെ ലൈക്ക് അഭ്യൂഹത്തിന് സ്ഥിരീകരണം നല്‍കുന്നതാണെന്ന് ഒരുവിഭാഗം ആരാധകര്‍ അവകാശപ്പെടുന്നു. അതേസമയം, ലൈക്ക് അബദ്ധവശാല്‍ സംഭവിച്ചതാവാമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നുണ്ട്. വിജയ്യോ തൃഷയോ ഇക്കാര്യം സ്ഥിരീകരിക്കാത്തിടത്തോളം ഒന്നും ഉറപ്പിക്കാന്‍ കഴിയില്ലെന്നും ആരാധകര്‍ പറയുന്നുണ്ട്. അതേ സമയം ഇത് അവരുടെ സ്വകാര്യ ജീവിതമാണെന്നും, അവരുടെ പ്രവര്‍ത്തികള്‍ മറ്റുള്ളവരെ ബാധിക്കാത്തിടത്തോളം കാലം ഇതൊരു വലിയ ചര്‍ച്ചാവിഷയമാക്കേണ്ടതില്ലെന്നുമാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു പറഞ്ഞത്.

വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിംഗം വിവാഹമോചനത്തിന് (Vijay divorce) അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് വിജയും തൃഷയും വിവാഹ റിസപ്ഷനില്‍ ഒരുമിച്ച് പങ്കെടുത്തത്. ചടങ്ങില്‍ ഇരുവരും ഒരുമിച്ച് വേദിയിലെത്തി നവദമ്പതികളെ അഭിനന്ദിക്കുകയും ഫോട്ടോകള്‍ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.

വിജയ്- തൃഷ വിഷയത്തില്‍ എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ഖുശ്ബുവിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'ഈ സംഭവത്തില്‍ ആളുകള്‍ക്ക് എന്താണ് ചെയ്യാനുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ്. അവരുടെ സ്വകാര്യ ജീവിതം ആളുകളെ ബാധിക്കുന്നുണ്ടെങ്കില്‍ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. ഇതില്‍ ജനങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ല. പിന്നെന്തിനാണ് ആളുകള്‍ ഇതൊരു വലിയ കാര്യമാക്കുന്നത്? അവര്‍ അവരുടെ ജീവിതം നോക്കിക്കൊള്ളും. ജനങ്ങളെ ഇത് ഒരു തരത്തിലും ബാധിക്കുന്നില്ല.'

ഇത് വിജയ്യുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞു. 'വോട്ട് ചെയ്യുമ്പോള്‍ ജനങ്ങള്‍ കൃത്യമായ തീരുമാനമെടുക്കുമെന്ന് ഞാന്‍ കരുതുന്നു. എപ്പോള്‍, ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് അവര്‍ക്കറിയാം,' ഖുശ്ബു പറഞ്ഞു.

'ഇതാരെയും ബാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹം ഒരു മനുഷ്യനാണ്. അദ്ദേഹം ഒരു നേതാവാണോ അല്ലയോ എന്നത് അവിടെ നില്‍ക്കട്ടെ, നമ്മളെപ്പോലെ ഒരു സാധാരണ മനുഷ്യനാണദ്ദേഹം. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിന് ജനങ്ങളുമായി ബന്ധമൊന്നുമില്ല.'

Tags:    

Similar News