വേഗം ബുക്ക് ചെയ്തോളൂ..!; പ്രമുഖ ബ്രാൻഡായ 'ഹോണ്ട' അമേസിന് ഒക്ടോബറിൽ മികച്ച ഓഫറുകൾ; കൂടുതൽ വിവരങ്ങൾ അറിയാം..

Update: 2025-10-04 12:19 GMT

പ്രമുഖ വാഹന നിർമ്മാതാക്കളായ ഹോണ്ട, തങ്ങളുടെ ജനപ്രിയ കോംപാക്ട് സെഡാൻ മോഡലായ അമേസിന് ഈ ഒക്ടോബറിൽ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ചു. നിലവിൽ വിപണിയിലുള്ള രണ്ടാം തലമുറ (S ട്രിം) ഹോണ്ട അമേസിന് 97,200 രൂപ വരെ കിഴിവുകൾ ലഭിക്കുമ്പോൾ, പുതിയ മൂന്നാം തലമുറ മോഡലിൽ 67,200 രൂപ വരെയും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.

വാഹനത്തിൻ്റെ ഫീച്ചറുകൾ പരിശോധിക്കുമ്പോൾ, 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഡ്യുവൽ-ടോൺ കളർ സ്കീം, വയർലെസ് ഫോൺ ചാർജർ, സിംഗിൾ-പാനൽ സൺറൂഫ് എന്നിവ ഉൾപ്പെടുന്നു. രൂപകൽപ്പനയിൽ, ഹണികോമ്പ് പാറ്റേണുള്ള ഫ്രണ്ട് ഗ്രിൽ, ഇന്റഗ്രേറ്റഡ് ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ, പ്രീമിയം ഫീൽ നൽകുന്ന ക്രോം സ്ട്രിപ്പ് എന്നിവയുണ്ട്.

സുരക്ഷയുടെ കാര്യത്തിൽ, എല്ലാ വേരിയൻ്റുകളിലും ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി ഉൾപ്പെടുത്തിയിരിക്കുന്നു. കൂടാതെ, അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) സാങ്കേതികവിദ്യയും പുതിയ മോഡലിൽ ലഭ്യമാണ്. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. ഇത് 90 bhp കരുത്തും 110 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഇന്ത്യൻ വിപണിയിൽ മാരുതി ഡിസയർ, ഹ്യുണ്ടായി ഓറ, ടാറ്റ ടിഗോർ തുടങ്ങിയ മോഡലുകളുമായി ഹോണ്ട അമേസ് മത്സരിക്കുന്നു.

രാജ്യത്തുടനീളം വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, കാറിൻ്റെ നിറം, വേരിയൻ്റ് എന്നിവ അനുസരിച്ച് കിഴിവുകളിൽ വ്യത്യാസങ്ങൾ ഉണ്ടാവാം. കൃത്യമായ ഓഫറുകൾ അറിയുന്നതിനായി സമീപത്തുള്ള ഹോണ്ട ഡീലർഷിപ്പുമായി ബന്ധപ്പെടാവുന്നതാണ്.

Tags:    

Similar News