മാരുതി 'വാഗൺആർ' വാങ്ങാൻ ഇതാ..നിങ്ങൾക്ക് സുവർണ്ണാവസരം; 4.99 ലക്ഷം വിലയുള്ള കാറിന് ദീപാവലിക്ക് വമ്പൻ ഓഫർ
പ്രമുഖ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗൺ R-ന് വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ചു. ഈ മാസം, അതായത് ഒക്ടോബർ മാസത്തിൽ, വാഗൺ R വാങ്ങുന്നവർക്ക് 75,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ഈ ഓഫറിൽ ക്യാഷ് ഡിസ്‌കൗണ്ട്, പഴയ വാഹനങ്ങൾ മാറ്റിയെടുക്കുമ്പോൾ ലഭിക്കുന്ന സ്‌ക്രാപ്പേജ് അലവൻസ്, കോർപ്പറേറ്റ് ഇൻസെന്റീവുകൾ എന്നിവ ഉൾപ്പെടുന്നു. കേന്ദ്ര സർക്കാരിന്റെ പുതിയ ജിഎസ്ടി നിരക്കുകൾക്ക് ശേഷം വാഗൺ R-ന്റെ വില ഇതിനോടകം കുറഞ്ഞിരുന്നു. ഉദാഹരണത്തിന്, LXI വേരിയന്റിന്റെ എക്സ്-ഷോറൂം വില 79,600 രൂപ കുറഞ്ഞ് 4,98,900 രൂപയായി.
വാഗൺ R 1.0 ലിറ്റർ (ഡ്യുവൽജെറ്റ് ഡ്യുവൽ VVT) പെട്രോൾ എഞ്ചിൻ 25.19 കിലോമീറ്റർ/ലിറ്റർ മൈലേജും, CNG വേരിയന്റ് 34.05 കിലോമീറ്റർ/കിലോഗ്രാം മൈലേജും വാഗ്ദാനം ചെയ്യുന്നു. 1.2 ലിറ്റർ (ഡ്യുവൽജെറ്റ് ഡ്യുവൽ VVT) പെട്രോൾ എഞ്ചിൻ 24.43 കിലോമീറ്റർ/ലിറ്റർ മൈലേജാണ് നൽകുന്നത്.
7 ഇഞ്ച് സ്മാർട്ട്പ്ലേ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് (EBD സഹിതം), റിവേഴ്‌സ് പാർക്കിംഗ് സെൻസറുകൾ, AMT മോഡലുകളിൽ ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ സവിശേഷതകളും പുതിയ വാഗൺ R-ൽ ലഭ്യമാണ്.