ഒന്ന് മറിഞ്ഞാലും ഇവന്മാർ രക്ഷിക്കും..; ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് എസ്‌യുവികൾ ഏതൊക്കെ?; അറിയാം..
ഉപഭോക്താക്കൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് പ്രാധാന്യം ഏറിവരുന്ന സാഹചര്യത്തിൽ, ഭാരത് ന്യൂ കാർ അസസ്‌മെന്റ് പ്രോഗ്രാമിന്റെ (BNCAP) പുതിയ ക്രാഷ് ടെസ്റ്റ് ഫലങ്ങൾ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ അഞ്ച് എസ്‌യുവികളെ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നു. കോംപാക്റ്റ് വിഭാഗം മുതൽ പ്രീമിയം ഇലക്ട്രിക് മോഡലുകൾ വരെ ഈ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
പട്ടികയിലെ ഏക ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) മോഡലായ മാരുതി സുസുക്കി വിക്ടോറിസ്, മുതിർന്ന യാത്രികരുടെ സുരക്ഷയിൽ 32-ൽ 31.66 പോയിന്റും കുട്ടികളുടെ സുരക്ഷയിൽ 49-ൽ 43 പോയിന്റും നേടി. ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, 360-ഡിഗ്രി ക്യാമറ എന്നിവ ഉൾപ്പെടുന്ന വിക്ടോറിസിന്റെ 5-സ്റ്റാർ റേറ്റിംഗ് കുടുംബങ്ങൾക്ക് സുരക്ഷ ഉറപ്പുനൽകുന്നു.
ടാറ്റ മോട്ടോഴ്‌സിന്റെ രണ്ട് മോഡലുകളും മികച്ച പ്രകടനം കാഴ്ചവെച്ചു. ടാറ്റ പഞ്ച് ഇവി, മുതിർന്ന യാത്രികർക്ക് 31.46 (32-ൽ), കുട്ടികൾക്ക് 45 (49-ൽ) പോയിന്റുകൾ നേടി. എല്ലാ വേരിയന്റുകളിലും ആറ് എയർബാഗുകൾ, ABS, ESC, ഐസോഫിക്സ് മൗണ്ടുകൾ എന്നിവയുള്ള ഈ കോംപാക്റ്റ് ഇലക്ട്രിക് വാഹനം ഏറ്റവും സുരക്ഷിതമായ അർബൻ EV എസ്‌യുവികളിൽ ഒന്നാണ്. ടാറ്റ ഹാരിയർ ഇവിക്ക് സുരക്ഷയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചു.
മഹീന്ദ്ര BE 6, മുതിർന്ന യാത്രികരുടെ സുരക്ഷയിൽ 32-ൽ 31.97, കുട്ടികളുടെ സുരക്ഷയിൽ 49-ൽ 45 പോയിന്റുകൾ നേടി. ADAS സവിശേഷതകളോടൊപ്പം ആറ് എയർബാഗുകൾ, പാർക്കിംഗ് സെൻസറുകൾ, ഡ്രൈവർ മയക്കം കണ്ടെത്തൽ സംവിധാനം എന്നിവയും ഇതിന്റെ സുരക്ഷാ ശ്രേണിക്ക് മുതൽക്കൂട്ടാണ്.