ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു; ചൈനീസ് കാറുകള്‍ യുകെ നിരത്തിലേക്ക് എത്തുന്നത് ഫോര്‍ഡ് മേധാവിയുടെ പിന്തുണയോടെ; ഷവോമിയുടെ ഇലക്ട്രിക് കാറുകള്‍ ബ്രിട്ടീഷുകാരുടെ ഹൃദയം കീഴടക്കാന്‍ ഒരുങ്ങുന്നു
ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു
ലണ്ടന്‍: ചൈനയില്‍ നിര്‍മ്മിച്ച ഇലക്ട്രിക്് കാര്‍ യു.കെയിലെ വിപണിയിലേക്ക് എത്തുന്നു. ലോക പ്രശസ്ത വാഹന നിര്‍മ്മാണ കമ്പനിയായ ഫോര്‍ഡിന്റെ തലവന്റെ പ്രശംസ ഏറ്റുവാങ്ങിയ വാഹനമാണ് എന്ന പ്രത്യേകതയും ഈ ഇലക്ട്രിക്ക് കാറിനുണ്ട്. പ്രധാനമായും ഇലക്ട്രിക് വാഹനങ്ങള്‍ക്കൊപ്പം മൊബൈല്‍ ഫോണുകളും നിര്‍മ്മിക്കുന്ന ചൈനീസ് ബ്രാന്‍ഡായ ഷവോമിയാണ് ഈ കാറിന്റെ നിര്‍മ്മാതാക്കള്‍.
കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വിപണിയിലേക്ക് ഈ കാര്‍ എത്തിക്കുന്നതിനെ കുറിച്ച്് കമ്പനി സജീവമായി ചര്‍ച്ച ചെയ്യുകയാണ്. 2027 ഓട് കൂടി ഈ കാര്‍ യൂറോപ്യന്‍ യൂണിയനില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ എസ്.യു സെവന്‍ സെഡാന്‍ 2024 മാര്‍ച്ചില്‍ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 135,000 വാഹനങ്ങള്‍ വിറ്റഴിച്ച ഈ മോഡല്‍ ഏഷ്യന്‍ വിപണിയിലെ ഏറ്റവും മികച്ച വില്‍പ്പനയുള്ള വാഹനമായി മാറിയിരുന്നു.
തങ്ങളുടെ വാഹനങ്ങളുടെ വിപണി വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാനുള്ള നീക്കം ഷവോമി നേരത്തേയും നടത്തിയിരുന്നു. കമ്പനിയുടെ പ്രസിഡന്റ് ലു വെയ്ബിംഗ് നേരത്തേ തന്നെ ഇത്തരത്തില്‍ ഒരു നീക്കം നടക്കുന്നതായി സൂചന നല്‍കിയിരുന്നു. ജര്‍മ്മന്‍ ലൈസന്‍സ് പ്ലേറ്റുകളുള്ള ഒരു എസ്.യു സെവനുമായി അദ്ദേഹം പോസ് ചെയ്യുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.
യൂറോപ്പിലെ കമ്പനിയുടെ ആദ്യത്തെ പരീക്ഷണാത്മക ഇലക്ട്രിക് വാഹനമാണിതെന്നാണ് വെയ്ബിംഗ് വിശദീകരിച്ചത്. 673 എച്ച്.പി വരെ വാഗ്ദാനം ചെയ്യുന്ന ഓള്‍-വീല്‍ ഡ്രൈവ് സെഡാന്‍ ഉള്ള വിപണിയിലെ ഏറ്റവും മികച്ച മോഡലുകളില്‍ ഒന്നാണ് ഷവോമി എസ്.യു.സെവന്‍ മാക്സ്. 16.1 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 56 ഇഞ്ച് ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കറങ്ങുന്ന ഡാഷ്‌ബോര്‍ഡ് എന്നിവയുള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഈ കാറിലുണ്ട്.
ബാറ്ററി ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 497 മൈല്‍ വരെ സഞ്ചരിക്കാന്‍ ഇതിന് കഴിയുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഗ്ദാനം ചെയ്യാന്‍ കഴിയുന്നതിന്റെ ഏറ്റവും ഉയര്‍ന്ന റേഞ്ചാണിത്. യൂറോപ്പില്‍ ഇതിന്റെ വില ഇനിയും സ്ഥിരീകരിച്ചിട്ടില്ല. യു.കെയില്‍ അറുപതിനായിരം പൗണ്ടെങ്കിലും ഇതിന് വിലയിടും എന്നാണ് കരുതപ്പെടുന്നത്. ഷവോമിയുടെ വാഹനങ്ങള്‍ ഇഷ്ടപ്പെടാത്ത ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ സിഇഒ ജിം ഫാര്‍ലി പോലും ഇത് വാങ്ങുകയും മികച്ച അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.