'ജിഎസ്ടി മുത്തപ്പൻ കാത്തൂ..'; യമഹ R3, MT-03 ബൈക്കുകളുടെ വില കുറഞ്ഞു; പുതിയ വില അറിയാം; വേഗം ഷോറൂമിലേക്ക് വിട്ടോ...

Update: 2025-10-05 14:18 GMT

ജാപ്പനീസ് ഇരുചക്ര വാഹന നിർമ്മാതാക്കളായ യമഹ മോട്ടോർ ഇന്ത്യ, തങ്ങളുടെ പ്രമുഖ മോഡലുകളായ R3, MT-03 എന്നിവയുടെ വിലയിൽ കാര്യമായ കുറവ് വരുത്തി. ഏകദേശം 20,000 രൂപയോളമാണ് ഇരു ബൈക്കുകൾക്കും കുറച്ചിരിക്കുന്നത്. ഈ വിലക്കുറവ്, 350 സിസി വരെയുള്ള ഇരുചക്ര വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് സർക്കാർ കുറച്ചതിന്റെ പശ്ചാത്തലത്തിലാണ്.

പുതുക്കിയ വില അനുസരിച്ച്, യമഹ R3 യുടെ നിലവിലെ എക്സ്-ഷോറൂം വില 3.39 ലക്ഷം രൂപയാണ്. ഇത് മുൻപ് 3.60 ലക്ഷം രൂപയായിരുന്നു. അതുപോലെ, യമഹ MT-03 യുടെ വില 3.50 ലക്ഷം രൂപയിൽ നിന്ന് 3.30 ലക്ഷം രൂപയായി കുറഞ്ഞു. ഈ വിലമാറ്റം ഈ ബൈക്കുകളെ കൂടുതൽ വിപണി സൗഹൃദമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ ഈ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിച്ചപ്പോൾ വില അല്പം കൂടുതലാണെന്ന വിമർശനം ഉയർന്നിരുന്നു. അന്ന് കമ്പനി വിലയിൽ ഒരു ലക്ഷം രൂപയോളം കുറവ് വരുത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ ജിഎസ്ടി ഇളവോടെ വീണ്ടും വില കുറഞ്ഞത് ഉപഭോക്താക്കൾക്ക് കൂടുതൽ ആശ്വാസം നൽകിയിട്ടുണ്ട്.

നിലവിൽ ഇന്ത്യയിൽ വിൽപ്പനയിലുള്ള R3, MT-03 മോഡലുകൾ കഴിഞ്ഞ വർഷം അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച പുതിയ പതിപ്പുകൾ അല്ല. പുതിയ മോഡലുകൾ ഇന്ത്യയിൽ എപ്പോഴെത്തുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. എന്നിരുന്നാലും, 321 സിസി ശേഷിയുള്ള ഈ ബൈക്കുകളിൽ ഒന്ന് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് നല്ല അവസരമാണ്. ഉത്സവ സീസണിൽ എക്സ്ചേഞ്ച് ഓഫറുകൾ, കോർപ്പറേറ്റ് ഡിസ്‌കൗണ്ടുകൾ എന്നിവയും ലഭ്യമാകും.

Tags:    

Similar News