മരണത്തിന് ശേഷം നമുക്ക് എന്താണ് സംഭവിക്കുന്നത്? ആത്മാവ് സ്വര്‍ഗം നരകം സിദ്ധാന്തങ്ങളില്‍ യാഥാര്‍ഥ്യമുണ്ടോ? പുനര്‍ജന്മം സാധ്യമാകമോ? ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന് പറയാനുള്ളത്
ലോകത്തെ ഏറ്റവും ബുദ്ധിമാനായ മനുഷ്യന് പറയാനുള്ളത്
മരണത്തിന് ശേഷം എന്താണ് സംഭവിക്കുന്നത്. നമ്മളെല്ലാം ആകാക്ഷയോടെ ഉന്നയിക്കുന്ന ഒരു ചോദ്യമാണിത്. ഇതിന് ഉത്തരവുമായി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുകയാണ് ലോകത്തെ ഏറ്റവും ബൗദ്ധിക നിലവാരം ഉണ്ടെന്ന് തെല്‍ിക്കപ്പെട്ടിട്ടുള്ള വ്യക്തി. 72 കാരനായ ക്രിസ് ലംഗന് എന്ന ഇദ്ദേഹത്തിന്റെ ഐ.ക്യു നിലവാരം 190 നും 210 നും ഇടയിലാണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. മഹാനായ ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട്് ഐന്‍സ്റ്റീനെക്കാള്‍ ഐക്യുവില്‍ 30 മുതല്‍ 50 വരെ പോയിന്റ് കൂടുതലാണ് ഇദ്ദേഹത്തിന്. കോഗ്‌നീറ്റീവ് തിയറിറ്റിക്് മോഡല്‍ ഓഫ് ദി യൂണിവേഴ്സ് എന്നൊരു ചിന്താധാര വികസിപ്പിച്ചിച്ചെടുത്ത വ്യക്തി കൂടിയാണ് ക്രിസ് ലംഗന്‍.
മനുഷ്യ മനസും യാഥാര്‍ത്ഥ്യവും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് ഈ പദ്ധതിയിലൂടെ അദ്ദേഹം പ്രതിപാദിക്കുന്നത്. നാം മരിക്കുമ്പോള്‍, യാഥാര്‍ത്ഥ്യത്തിന്റെ ഘടനയ്ക്കുള്ളില്‍ നിന്ന് നമ്മള്‍ ഒരു രൂപത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നു, അതായത് ബോധം അല്ലെങ്കില്‍
ആത്മാവ് ജീവിച്ചിരിക്കുമ്പോള്‍ നമുക്ക് എത്തിച്ചേരാന്‍ കഴിയാത്ത മറ്റൊരു തലത്തിലേക്കോ അസ്തിത്വത്തിന്റെ തലത്തിലേക്കോ നീങ്ങുന്നുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. എന്നാല്‍ ആ പുതിയ തലം എങ്ങനെയായിരിക്കുമെന്നോ അവിടെ എത്തിയാല്‍ ആത്മാവിന് എന്ത് സംഭവിക്കുമെന്നോ വ്യക്തമല്ല. എന്നാല്‍ സ്വര്‍ഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള പരമ്പരാഗത വീക്ഷണങ്ങള്‍ വളരെ ലളിതമാണെന്നാണ് ലംഗന്‍ വിശ്വസിക്കുന്നത്.
അതേസമയം അദ്ദേഹത്തിന്റെ സിദ്ധാന്തം തികച്ചും പുതിയൊരു അവസ്ഥയിലേക്കുള്ള വലിയൊരു മാറ്റത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ മരണത്തെ കുറിച്ചുള്ള തന്റെ തത്വങ്ങള്‍ ഒരു പോഡ്കസ്റ്റ് പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. മരണത്തോടെ നമ്മള്‍ക്ക് സംഭവിക്കുന്നത് നമ്മുടെ ബന്ധത്തിന് വിരാമമിട്ടതായിട്ടാണ്. ഈ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് നമ്മള്‍ പിന്‍വാങ്ങുമ്പോള്‍ ഓരോരുത്തരും യാഥാര്‍ത്ഥ്യത്തിന്റെ ഉത്ഭവ സ്ഥാനത്തേക്ക് തിരികെ മടങ്ങുന്നു എന്നാണ് ലംഗന്‍ വിശദമാക്കുന്നത്. നിങ്ങള്‍ക്ക് സ്വന്തം ശരീരത്തിന് പകരമായി മറ്റൊരു ശരീരം നല്‍കാം എന്നാണ്. എന്നാല്‍ അത് എങ്ങനെ എന്നദ്ദേഹം വിശദീകരിക്കുന്നില്ല.
ലംഗന്റെ അഭിപ്രായത്തില്‍, മരണം കൊണ്ട് അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ അസ്തിത്വം ഇല്ലാതാകുന്നു എന്നല്ല. എന്നാല്‍ പുതിയ ശരീരത്തിലേക്ക് മാറിക്കഴിയുമ്പോള്‍ നേരത്തേ ആരായിരുന്നു എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ഓര്‍മ്മ കാണില്ല എന്നാണ്. മരിച്ചതിന് ശേഷം നമ്മള്‍ ഒരു ധ്യാനാവസ്ഥയിലോ അല്ലെങ്കില്‍ സമാനമായി തോന്നുന്ന മറ്റെന്തെങ്കിലുമോ ആയിരിക്കും എന്നാണ് ലംഗന്‍ പറയുന്നത്. ഇപ്പോള്‍ നമ്മള്‍ അടിസ്ഥാനപരമായി ധ്യാനത്തിലാണെന്നും എല്ലാം മാറുന്നത് കാണുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു. നമ്മള്‍ വീണ്ടും വീണ്ടും പുനര്‍ജന്മം ചെയ്യപ്പെടുകയാണെങ്കില്‍ പോലും ആ പുനര്‍ജന്മങ്ങളെല്ലാം ഒരേസമയം സംഭവിക്കുന്നതാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഈ അവസ്ഥയെ മരണാനന്തര ജീവിതമെന്ന് വിളിക്കാന്‍ കഴിയുകയില്ല. എന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ഒരു സൂപ്പര്‍ കമ്പ്യൂട്ടറിനുള്ളിലാണ് കഴിയുന്നത് എന്നത് പോലയുള്ള സ്ഥിതിയാണ് അത്. മരണാനന്തര ജീവിതം തീര്‍ത്തും മറ്റൊരു കാര്യമാണെന്നും ശാരീരികമോ മാനസികമോ ആയ വ്യക്തിത്വത്തിനപ്പുറത്തേക്ക് ആത്മാവിനെ അല്ലെങ്കില്‍ ബോധ തലങ്ങളെ ചലിപ്പിക്കുന്ന ഒന്നാണെന്നും ലംഗന്‍ കരുതുന്നു. നമുക്ക് ചുറ്റും കാണാന്‍ കഴിയുന്ന വസ്തുക്കളെ തിരിച്ചറിയുന്നതിനുള്ള ഉപാധിയായിട്ടാണ് ലംഗന്‍ ദൈവത്തെ കാണുന്നത്. എന്നാല്‍ അത് നമ്മുടെ സങ്കല്‍പ്പങ്ങളില്‍ ഉള്ള സ്വര്‍ഗത്തിലെ ഒരു ദേവതയല്ലെന്നും അദ്ദേഹം വാദിക്കുന്നു. ലംഗന്റെ കോഗ്‌നീറ്റീവ് തിയറിറ്റിക്് മോഡല്‍ ഓഫ് ദി യൂണിവേഴ്സ് സിദ്ധാന്തത്തെ സമഗ്രമായ ഒരു കാര്യമാണെന്നാണ് വിശേഷിപ്പിക്കുന്നത്.