- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
വാലന്റൈൻസ് ഡേ' നെറ്റ്വർക്ക് സെയിൽ അവതരിപ്പിച്ച് സ്കൂട്ട്
തിരുവനന്തപുരം: സിംഗപ്പൂർ എയർലൈൻസ് (എസ്ഐഎ) ഗ്രൂപ്പിന്റെ ലോ കോസ്റ്റ് വിഭാഗമായ സ്കൂട്ട് 'വാലന്റൈൻസ് ഡേ' നെറ്റ്വർക്ക് സെയിൽ അവതരിപ്പിച്ചു. 2023 ഫെബ്രുവരി 14 വരെയുള്ള ഈ ആനുകൂല്യ പ്രകാരം 5900 രൂപയിൽ തുടങ്ങുന്ന പ്രമോഷണൽ നിരക്കുകൾ തിരുവനന്തപുരം, തിരുച്ചിറപ്പള്ളി, വിശാഖപട്ടണം, കോയമ്പത്തൂർ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉപഭോക്താക്കൾക്കു ലഭ്യമാകും. റൊമാന്റിക് ഗേറ്റ് വേ, ബീച്ച് ഹോളീഡേ തുടങ്ങിയവയ്ക്കായി ഇതു പ്രയോജനപ്പെടുത്താം.
ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിലെ നഗരങ്ങൾ ഉൾപ്പെടെ സ്കൂട്ടിന്റെ നെറ്റ്വർക്കിലെ ലക്ഷ്യസ്ഥാനങ്ങൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം. നികുതികൾ ഉൾപ്പെടെയുള്ള പ്രമോഷണൽ നിരക്കുകൾ ഇക്കോണമി വിഭാഗത്തിലെ വൺ-വേ യാത്രകൾക്കുള്ളതാണ്.
കുറഞ്ഞ നിരക്കിൽ ഈ വാലന്റൈൻസ് ദിനത്തിൽ ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ആഘോഷിക്കാൻ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാൻ സ്കൂട്ടിന് ആവേശമുണ്ടെന്ന് സ്കൂട്ട് ജനറൽ മാനേജർ ഇന്ത്യ, വെസ്റ്റ് ഏഷ്യ ബ്രിയാൻ ടോറി പറഞ്ഞു.