ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകളിൽ ഇവൻ സൂപ്പർ താരം; ഇതുവരെ ലഭിച്ചത് 8.3 കോടി ഓർഡറുകൾ; ‘സ്വിഗ്ഗി’ പുറത്തുവിട്ട റിപ്പോർട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും..; 'ബിരിയാണി' പ്രിയരുടെ നാടായി ഇന്ത്യ; ആർക്കാ സെക്കൻഡെന്ന് ഹൈദരാബാദ്!
ഡൽഹി: ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകളിൽ ഇടംപിടിച്ച് സൂപ്പർ താരം ബിരിയാണി. ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. രാജ്യത്ത് ഇത്രയും ബിരിയാണി പ്രിയരോ? എന്ന് അതിശയിച്ചുപോവും വിധത്തിലാണ് ലിസ്റ്റുകൾ പുറത്തുവന്നിരിക്കുന്നത്. ഭക്ഷണ വിതരണ കമ്പനിയായ ‘സ്വിഗ്ഗി’ പുറത്തുവിട്ട വർഷാവസാന റിപ്പോർട്ട് കണ്ടാൽ നിങ്ങൾ ഞെട്ടും.
ഇന്ത്യയിലുടനീളമുള്ള ചില കൗതുകകരമായ ഭക്ഷണ ഓർഡറിംഗ് ട്രെൻഡുകൾ അനാവരണം ചെയ്യുന്ന റിപ്പോർട്ടിൽ ഇപ്പോൾ സൂപ്പർ താരമായത് മറ്റാരുമല്ല ബിരിയാണി തന്നെ. അത്രയ്ക്കും ജനപ്രീതിയാണ് ബിരിയാണിക്ക് ഇന്ത്യയിൽ ലഭിക്കുന്നത്.
ജനുവരി 1 മുതൽ നവംബർ 22 വരെ 8.3 കോടി ഓർഡറുകളോടെ ബിരിയാണിയാണ് സ്വിഗ്ഗിയിൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്യപ്പെട്ട വിഭവമാണ്. 97 ലക്ഷം ഓർഡറുകളുമായി ഹൈദരാബാദാണ് മുന്നിൽ. 77 ലക്ഷവുമായി ബംഗളൂരുവും 46 ലക്ഷവുമായി ചെന്നൈയും പിന്നിൽ ഉണ്ട്.
2024ലെ റംസാൻ ദിനത്തിൽ രാജ്യത്തുടനീളം തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ ഏകദേശം 60 ലക്ഷം പ്ലേറ്റ് ബിരിയാണി ഓർഡർ ചെയ്യപ്പെട്ടുവെന്ന് ഈ വർഷം ആദ്യം സ്വിഗ്ഗി പങ്കുവെച്ചിരുന്നു.
വർഷാവസാന റിപ്പോർട്ടിൽ നിന്നുള്ള രസകരമായ മറ്റൊരു ഡേറ്റ, കൊൽക്കത്തയിലെ ഒരു ഭക്ഷണപ്രിയന്റെ ഇതിനോടുള്ള വല്ലാത്ത ഇഷ്ടം എടുത്തുകാണിക്കുന്നുണ്ട്. ഒരു ഉപയോക്താവ് 2024 ജനുവരി 1 ന് പുലർച്ചെ 4.01 ന് ബിരിയാണിക്ക് ഓർഡർ നൽകിയതാണത്.
കൂടാതെ, ട്രെയിനുകളിൽ ഏറ്റവുമധികം തവണ ഓർഡർ ചെയ്യുന്ന ഭക്ഷണങ്ങളിലൊന്നാണ് ബിരിയാണി. സ്വിഗ്ഗി ഇന്ത്യൻ റെയിൽവേയുടെ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി സഹകരിച്ചുകൊണ്ട് ട്രെയിൻ റൂട്ടുകളിലെ നിയുക്ത സ്റ്റേഷനുകളിൽ ഭക്ഷണ വിതരണം സാധ്യമാക്കുന്നുണ്ട്.
2024ൽ ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ലഘുഭക്ഷണത്തിന്റെ റെക്കോർഡ് ചിക്കൻ റോൾ സ്വന്തമാക്കി. 2.48 ദശലക്ഷം ഓർഡറുകളാണ് ചിക്കൻ റോളിന് ലഭിച്ചത്! 1.63 ദശലക്ഷം ഓർഡറുകൾ രേഖപ്പെടുത്തിയ ചിക്കൻ മോമോസ് തൊട്ടുപിന്നിൽ. 1.3 ദശലക്ഷം ഓർഡറുകളുമായി ഉരുളക്കിഴങ്ങ് ഫ്രൈകളും വേറിട്ടു നിന്നു.