2024ല്‍ ലോകം ഏറ്റവും തിരഞ്ഞത് 'കോപ അമേരിക്ക' ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; ഗൂഗിള്‍ സെര്‍ച്ചില്‍ ഇടം പിടിച്ച് ഡോണാള്‍ഡ് ട്രംപും യു.എസ് ഇലക്ഷനും; സിനിമകളില്‍ ഇന്‍സൈഡ് ഔട്ട് 2, പാട്ടുകളില്‍ കെന്‍ഡ്രിക് ലാമാറിന്റെ ഗാനവും; ലോകം തിരഞ്ഞ ട്രെന്‍ഡിങ് സെര്‍ച്ചുകള്‍ പുറത്ത് വിട്ട് ഗൂഗിള്‍

Update: 2024-12-12 13:24 GMT

2024 എന്ന വര്‍ഷം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ഇരിക്കുന്നത്. വര്‍ഷങ്ങളുടെ അവസാന നിമിഷങ്ങളില്‍ ഗൂഗിള്‍ അവരുടെ സെര്‍ച്ചിലെ ട്രന്‍ഡിങ് സെര്‍ച്ച് റിപ്പോര്‍ട്ട് പുറത്ത് വിടാറുണ്ട്. ഈ വര്‍ഷവും അതിന് മാറ്റങ്ങള്‍ വരത്താതെ 2024 ലെ ട്രെന്‍ഡിങ് സെര്‍ച്ച് പുറത്ത് വിട്ടിരിക്കുകയാണ് ഗൂഗിള്‍. ലോകം ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളും സംഭവങ്ങളുടെയും റിപ്പോര്‍ട്ടാണ് ഗൂഗിള്‍ പുറത്ത് വിട്ടിരിക്കുന്നത്.

2024ല്‍ ഏറ്റവും കൂടുതല്‍ ഗൂഗിളില്‍ തിരഞ്ഞത് 'കോപ അമേരിക്ക' ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പാണ്. വാര്‍ത്താപ്രാധാന്യമേറിയ സംഭവങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞതാകട്ടെ, യു.എസ് തെരഞ്ഞെടുപ്പും. ഏറ്റവും കൂടുതല്‍ തിരഞ്ഞ ആളുകളുടെ കൂട്ടത്തില്‍ മുന്നില്‍ നിയുക്ത യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണുള്ളത്. മരിച്ച വ്യക്തികളുടെ തിരച്ചിലില്‍ മുന്നിലുള്ളത് ഇംഗ്ലീഷ് ഗായകനായ ലിയാം പെയ്‌നിന്റെ പേരാണ്.

സിനിമ മേഖലിയില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ആനിമേഷന്‍ ചിത്രമായ ഇന്‍സൈഡ് ഔട്ട് 2 എന്ന ചിത്രവും, ഡെഡ്പൂള്‍ ആന്‍ഡ് വേള്‍വറൈന്‍ എന്ന ചിത്രവുമാണ്. ടെലിവിഷനില്‍ ബേബി റെയിന്‍ഡീറാണ് ആളുകള്‍ ഏറ്റവും കുടുതല്‍ തിരഞ്ഞത്. അതേസമയം മ്യൂസിക് ലിസ്റ്റില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് കെന്‍ഡ്രിക് ലാമാറിന്റെ നോട്ട് ലൈക്ക് ആസ് എന്ന ഗാനമാണ്. മറ്റൊരു ഗാനം ബ്രൂണോ മാഴ്‌സിന്റെ എപിറ്റി, അതുപോലെ തന്നെ ക്രീപ്പി നട്‌സ്, ബില്ലിങ് ബാങ് ബാങ് ബോണ്‍ എന്ന ഗാനവും ആളുകള്‍ തിരഞ്ഞ ഗാനമാണ്.

കായികലോകവും ഗെയിമിംഗും 2024-ന്റെ ശ്രദ്ധേയ നിമിഷങ്ങള്‍ സമ്മാനിച്ചു. ബോക്‌സിംഗിലെ ഇമാന്‍ ഖലീഫ് ഏറ്റവും കൂടുതല്‍ തിരയപ്പെട്ട കായികതാരമായപ്പോള്‍, ന്യൂയോര്‍ക്ക് യാങ്കീസിന്റെ പ്ലേഓഫ് ജര്‍ണി ആരാധകര്‍ക്ക് ആവേശം നല്‍കി. ഫുട്‌ബോള്‍ ലോകത്ത് കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യന്‍സ് ലീഗ് എന്നിവ ലോകവ്യാപകമായ തിരയലുകളുടെ മുകളില്‍ സ്ഥാനം പിടിച്ചു. ഗെയിമിംഗ് മേഖലയില്‍, കണക്ഷന്‍ എന്ന പസ്സല്‍ ഗെയിമാണ് ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത്. ഇതിന് പുറമെ, പാല്‍വേള്‍ഡ്, ഹെല്‍ ഡ്രൈവേഴ്‌സ് 2 എന്നീ ഗെയിമുകള്‍ കളിക്കാരെ പുതിയ ലോകങ്ങളിലേക്ക് കൊണ്ടുപോയി.

നടനഭിനയത്തില്‍, കാറ്റ് വില്ല്യംസ് അവിശ്വസനീയമായ തിരിച്ചുവരവ് മൂലം സെര്‍ച്ച് ലിസ്റ്റില്‍ ഒന്നാമതെത്തിയപ്പോള്‍ പവന്‍ കല്യാണ്‍, എല്ല പര്‍ണല്‍, ആഡം ബ്രോഡികള്‍ പ്രേക്ഷകരെ ഇഷ്ടത്തിലാക്കിയ മറ്റു പ്രമുഖര്‍ ആയി. 2025-ലേക്ക് പ്രവേശിക്കുമ്പോള്‍ ഇനി നമ്മള്‍ എന്താണ് തിരയുക എന്നത് ആകാംഷയിലാണ് ലോകം.

ഏറ്റവും കൂടുതല്‍ തിരഞ്ഞത്

1. കോപ്പ അമേരിക്ക

2. യുവേഫ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്

3. ഐ.സി.സി മെന്‍സ് ടി20 ലോകകപ്പ്

4. ഇന്ത്യ ്‌ െഇംഗ്ലണ്ട്

5. ലിയാം പെയ്ന്‍

ഏറ്റവും കൂടുതല്‍ തിരഞ്ഞ വാര്‍ത്ത

1. യു.എസ് തെരഞ്ഞെടുപ്പ്

2. കടുത്ത ചൂട്

3. ഒളിമ്പിക്‌സ്

4. മില്‍ട്ടണ്‍ ചുഴലിക്കാറ്റ്

5. ചുഴലിക്കാറ്റ് കാലാവസ്ഥ വിവരം (ജാപ്പനീസ്)

6. ലിയാം പെയ്ന്‍

ഏറ്റവും കൂടുതല്‍ തിരഞ്ഞ ചരമം

1. ലിയാം പെയ്ന്‍

2. ടോബി കെയ്ത്

3. ഒ.ജെ. സിംപ്‌സണ്‍

4. ഷാനെന്‍ ദോഹെര്‍ടി

5. അകിര തോരിയാമ

കൂടുതല്‍ തിരഞ്ഞ വ്യക്തികള്‍

1. ഡോണള്‍ഡ് ട്രംപ്

2. വെയ്ല്‍സ് രാജകുമാരി കാതറിന്‍

3. കമല ഹാരിസ്

4. ഇമാന്‍ ഖലീഫ്

5. ജോ ബൈഡന്‍

അഭിനേതാക്കള്‍

1. കെയ്റ്റ് വില്യംസ്

2. പവന്‍ കല്യാണ്‍

3. ആദം ബ്രോഡി

4. എല്ല പര്‍ണല്‍

5. ഹിന ഖാന്‍

സിനിമ

1. ഇന്‍സൈഡ് ഔട്ട് 2

2. ഡെഡ് പൂള്‍ ആന്‍ഡ് വോള്‍വെറിന്‍

3. സാള്‍ട്ട്‌ബേണ്‍

4. ബീറ്റില്‍ജ്യൂസ് ബീറ്റില്‍ജ്യൂസ്

5. ഡ്യൂണ്‍: പാര്‍ട്ട് 2

കായിക താരങ്ങള്‍

1. ഇമാന്‍ ഖലീഫ്

2. മൈക്ക് ടൈസണ്‍

3. ലാമിന്‍ യമാല്‍

4. സൈമണ്‍ ബൈല്‍സ്

5. ജെയ്ക് പോള്‍

ഗൂഗിള്‍ മാപ്പില്‍ കൂടുതല്‍ തിരഞ്ഞ സ്ഥലങ്ങള്‍

1. സെന്‍ട്രല്‍ പാര്‍ക്ക്, ന്യൂയോര്‍ക്ക്. യു.എസ്

2. റിസാല്‍ പാര്‍ക്ക്, മനില, ഫിലിപ്പീന്‍സ്

3. ഒഹോരി പാര്‍ക്ക്, ഫുക്കുവോക്ക, ജപ്പാന്‍

4. പാര്‍ക്ക് ഗുവെല്‍, ബാഴ്‌സലോണ, സ്‌പെയിന്‍

5. ഒഡോരി പാര്‍ക്ക്, ഹൊക്കോയിഡോ, ജപ്പാന്‍

Tags:    

Similar News