'ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കും...'; ഇനി സ്വന്തമാക്കണമെങ്കിൽ കുറച്ച് പാടുപെടും; സംസ്ഥാനത്ത് സ്വർണവില മുക്കാൽ ലക്ഷം കടന്നു; പവന് 280 രൂപ വർധിച്ചു

Update: 2025-08-27 07:58 GMT

തിരുവനന്തപുരം: ചിങ്ങമാസവും വിവാഹ സീസണും ആരംഭിച്ചതോടെ സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 280 രൂപ കൂടി 75,120 രൂപയിലെത്തി. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഇന്ന് 81,500 രൂപ നൽകേണ്ടി വരും.

ഇന്നലെ ഒരു പവൻ സ്വർണത്തിന് 400 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ സ്വർണത്തിന്റെ വില തുടർച്ചയായി ഉയരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 9390 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 7710 രൂപയാണ് വില.

എന്നാൽ, വെള്ളിവിലയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒരു ഗ്രാം 916 ഹാൾമാർക്ക് വെള്ളിയുടെ ഇന്നത്തെ വിപണി വില 126 രൂപയാണ്. ചിങ്ങമാസത്തിലെ ലഭ്യതക്കുറവും വിവാഹ സീസണിലെ ആവശ്യകതയും വർദ്ധിക്കുന്നതും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

തുടർച്ചയായ വില വർദ്ധനവ് സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു. രാജ്യന്തര വിപണിയിലെ സ്വർണ്ണവിലയിലെ മാറ്റങ്ങളും ഒരു ഘടകമാണ്. ഈ ട്രെൻഡ് തുടർന്നാൽ സ്വർണവില ഇനിയും ഉയരാൻ സാധ്യതയുണ്ട്.

Tags:    

Similar News