യുഎസ്- ഇറാന്‍ സംഘര്‍ഷവും; ട്രംപിന്റെ തീരുവ ഭീഷണിയും; സംസ്ഥാനത്ത് വീണ്ടും കുതിച്ചുപാഞ്ഞ് സ്വര്‍ണവില; പവന് പവന് 1,520 രൂപ കൂടി

Update: 2026-02-23 06:52 GMT

കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 1,520 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,18,320 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 14,790 രൂപയാണ് ഇന്നത്തെ വില.

ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ, സാമ്പത്തിക അനിശ്ചിതത്വങ്ങളാണ് സ്വർണവിലയിലെ ഈ കുതിച്ചുചാട്ടത്തിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. യുഎസ്-ഇറാൻ സംഘർഷം, ട്രംപ് തീരുവകൾക്കെതിരായ യുഎസ് സുപ്രീം കോടതി വിധി തുടങ്ങിയ സംഭവങ്ങൾ ആഗോള ഓഹരി വിപണികളിൽ വലിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു.

ഇതിനെത്തുടർന്ന്, സുരക്ഷിത നിക്ഷേപമാർഗ്ഗമെന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലും വെള്ളിയിലുമാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവിലെ ആഗോള സാഹചര്യങ്ങൾ തുടരുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ കൂടുതൽ വർധനവിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News