എന്റെ പൊന്നേ...!!; തങ്കത്തിന്റെ റോക്കറ്റ് കുതിപ്പിൽ ആശ്വാസം; സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 840 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വലിയ ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 840 രൂപ കുറഞ്ഞതോടെ ഇന്നത്തെ വില 91,280 രൂപയിലെത്തി. ഗ്രാമിന് 105 രൂപ കുറഞ്ഞ് 11,410 രൂപയായി.
ഈ മാസം 17-ാം തീയതി ഒരു പവൻ സ്വർണത്തിന് 97,360 രൂപയായി ഉയർന്നതിന് ശേഷമാണ് വിലയിൽ വീണ്ടും കുറവ് വന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ റെക്കോർഡ് വിലയിലെത്തിയ സ്വർണത്തിന് പിന്നീട് മൂന്ന് ദിവസത്തിനുള്ളിൽ 6,160 രൂപയുടെ കുറവുണ്ടായി. ശനിയാഴ്ച സ്വർണവില പവന് 920 രൂപ വർദ്ധിച്ചതിന് ശേഷമാണ് ഇന്ന് വീണ്ടും 92,000 രൂപയ്ക്ക് താഴെ എത്തിയത്.
ഇന്ത്യയിലെ സ്വർണ്ണ നിരക്കുകളെ പ്രധാനമായും സ്വാധീനിക്കുന്നത് സ്വർണ്ണത്തിൻ്റെ രാജ്യാന്തര വില, ഇറക്കുമതി തീരുവ, വിവിധ നികുതികൾ എന്നിവയാണ്. സമീപ ദിവസങ്ങളിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും സ്വർണ്ണവില വീണ്ടും താഴ്ന്നത് സ്വർണ്ണം വാങ്ങാനെത്തുന്നവർക്ക് ആശ്വാസകരമായിട്ടുണ്ട്.