ആശ്വാസം..; സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു; കുറയുന്നത് ഒരാഴ്ചയ്ക്ക് ശേഷം; പ്രതീക്ഷയോടെ വിവാഹവിപണി!
By : സ്വന്തം ലേഖകൻ
Update: 2024-12-13 06:57 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞതായി റിപ്പോർട്ടുകൾ. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് 440 രൂപയാണ് പവന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വർണവില 58000 ത്തിനു താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,840 രൂപയാണ്.
ഈ ആഴ്ച, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ വലിയ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 55 രൂപ കുറഞ്ഞ് 7230 രൂപയിലേക്കെത്തി.
ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 45 രൂപ കുറഞ്ഞ് 5970 രൂപയായി. വെള്ളിയുടെ വിലയിലും വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില മൂൺ രൂപ കുറഞ്ഞ് 98 രൂപയായി.