സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു; പവന് 600 രൂപ കുറഞ്ഞ് 91,720 രൂപയായി
സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു
By : സ്വന്തം ലേഖകൻ
Update: 2025-10-23 04:36 GMT
തുടര്‍ച്ചയായ നാലാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന്റെ വില 600 രൂപ കുറഞ്ഞ് 91,720 രൂപയായി. 92,320 രൂപയായിരുന്നു ഇന്നലത്തെ വില. ഇന്ന് ഗ്രാമിനാകട്ടെ 75 രൂപ കുറഞ്ഞ് 11,465 രൂപയുമായി. ഇതോടെ നാല് ദിവസത്തിനിടെ പവന്റെ വിലയിലുണ്ടായ ഇടിവ് 5,640 രൂപയാണ്.
രാജ്യാന്തര വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 4,082.95 ഡോളര്‍ നിലവാരത്തിലെത്തി. ഡോളര്‍ സൂചികയിലെ നേരിയതോതിലുള്ള മുന്നേറ്റമാണ് നിലവിലെ വില വ്യതിയാനത്തിന് പിന്നില്‍. ചൈനീസ് സര്‍ക്കാരുമായുള്ള യുഎസിന്റെ അനുകൂല വ്യാപാര കരാര്‍ ചര്‍ച്ചകളും സ്വര്‍ണത്തെ ബാധിച്ചു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുക്കുന്നതും സ്വര്‍ണ വിപണിയിലെ തിരുത്തലിന് കാരണമായിട്ടുണ്ട്.