സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്‌സ്-അനസ്‌തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും അഭിമുഖം; വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അവസരം

Update: 2024-12-16 09:40 GMT

യനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, റെസ്പിറേറ്ററി മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്‌നോസിസ്, ഓര്‍ത്തോപീഡിക്‌സ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, കാര്‍ഡിയോളജി, സൈക്യാട്രി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്കും പീഡിയാട്രിക്‌സ്, അനസ്‌തേഷ്യോളജി വിഭാഗങ്ങളിലെ പ്രതീക്ഷിത ഒഴിവുകളിലേക്കും കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഡിസംബര്‍ 20 ന് അഭിമുഖം നടക്കും. എം.ബി.ബി.എസ് ബിരുദവും എംഡി/എംഎസ്/ഡിഎന്‍ബി/ഡിഎം യോഗ്യതയും ടിസിഎംസി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ അനുബന്ധ രേഖകള്‍ സഹിതം രാവിലെ 11 മണിക്ക് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഹാജരാകണം.

Similar News