മലപ്പുറത്ത് മതവിധി പ്രഖ്യാപിക്കണമെന്ന കെ ടി ജലീലിന്റെ പ്രസ്താവന ഭരണഘടനയോടും നിയമത്തോടും ഉള്ള വെല്ലുവിളി; ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമമെന്ന് ബിജെപി നേതാവ് കെ കെ സുരേന്ദ്രന്‍

മലപ്പുറത്ത് മതവിധി പ്രഖ്യാപിക്കണമെന്ന കെ ടി ജലീലിന്റെ പ്രസ്താവന വെല്ലുവിളി

Update: 2024-10-14 14:45 GMT

മലപ്പുറം: മലപ്പുറത്ത് മതവിധി പ്രഖ്യാപിക്കണമെന്ന ഇടതുപക്ഷ എംഎല്‍എ കെ ടി ജലീലിന്റെ പ്രസ്താവന രാജ്യത്തെ ഭരണഘടനയോടും നിയമത്തോടും ഉള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ കെ കെ സുരേന്ദ്രന്‍. മതേതര രാജ്യത്തിന് യോജിച്ചതല്ല ഇത്തരം പ്രസ്താവനകള്‍.

നമ്മുടേത് ബഹുസ്വര സമൂഹമാണ്. മലപ്പുറത്ത് നാനാജാതി മതവിഭാഗങ്ങളും ജീവിക്കുന്ന പ്രദേശമാണ്. ഒരു മതവിശ്വാസം പുലര്‍ത്തുന്നവര്‍ ഭൂരിപക്ഷം ഉണ്ടെന്ന് കരുതി അവരുടെ മത നിയമങ്ങള്‍ നടപ്പിലാക്കണമെന്ന നിലപാട് പ്രതിഷേധാര്‍ഹവും അപലപനീയവും ആണ്. ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ജലീല്‍ ശമിക്കുന്നത്.

ഭാരതം മതാധിഷ്ഠിതമായ രാജ്യമാക്കാനോ, ജില്ലയുണ്ടക്കാനോ കഴിയില്ല. അത്തരം ശ്രമങ്ങള്‍ ദേശീയ ബോധമുള്ള ജനങ്ങള്‍ ചെറുത്ത് തോല്‍പ്പിക്കും. മലപ്പുറം ജില്ല ഒരു വിഭാഗത്തിന്റെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളുടേത് കൂടിയാണ്. മതേതര രാജ്യത്തെ ജനപ്രതിനിധിക്ക് ഭൂഷണമല്ല ഇത്തരം പ്രസ്താവനകള്‍. ഹൈന്ദവ സംസ്‌കാരത്തിന്റെ പൈതൃകം ഉള്‍ക്കൊള്ളുന്ന ജില്ല കൂടിയാണ് മലപ്പുറം. മറ്റു മതസ്ഥര്‍ ഭൂരിപക്ഷമുള്ള ജില്ലകള്‍ കൂടി ഇത്തരം പ്രസ്താവനയുമായി രംഗത്ത് വന്നാല്‍ നമ്മുടെ രാജ്യത്തിന്റെ മതേതരത്വത്തിന്റെ അടിവേര് തന്നെ അറുക്കപ്പെടും. പ്രസ്താവനയോട് സിപിഎം നേതൃത്വവും സംസ്ഥാന സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും കെ കെസുരേന്ദ്രന്‍ ആവശ്യപ്പെട്ടു

Tags:    

Similar News