കുടത്തില്‍ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണം; പതിനഞ്ചുകാരി മരിച്ചു; നാട്ടുകാര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല
Update: 2025-09-16 23:43 GMT
ബാരന്‍ (രാജസ്ഥാന്‍): കുടത്തില്‍ വെള്ളമെടുക്കുന്നതിനിടെ മുതലയുടെ ആക്രമണത്തിന് ഇരയായി പതിനഞ്ചുകാരി ജീവന്‍ നഷ്ടപ്പെട്ടു. ജില്ലയില്‍പ്പെട്ട മെഹ്താബ്പുര ഗ്രാമത്തില്‍ താമസിക്കുന്ന ശിവാനി കേവത് ആണ് മരിച്ചത്.
സംഭവസമയത്ത് മുതല ആക്രമിച്ച് പെണ്‍കുട്ടിയെ വലിച്ചിഴച്ചതോടെ നാട്ടുകാര്‍ വള്ളത്തില്‍ പിന്തുടര്‍ന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. മുതല പിടിവിട്ടെങ്കിലും ശിവാനി നദിയില്‍ മുങ്ങിമരിച്ചതായി പൊലീസ് വ്യക്തമാക്കി.
പോലീസും സംസ്ഥാന ദുരന്ത പ്രതികരണ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ പരാജയപ്പെട്ടതോടെ, ചൊവ്വാഴ്ച രാവിലെ മൃതദേഹം നദിയില്‍ പൊന്തിയെത്തി. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.