ജോലി ചെയ്യാത്തതില്‍ ശാസിച്ചത് പകയായി; എല്‍ഐസി ഓഫിസില്‍ വനിതാ മാനേജര്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകം: അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ അറസ്റ്റില്‍

എല്‍ഐസി ഓഫിസില്‍ വനിതാ മാനേജര്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകം

Update: 2026-01-21 03:41 GMT

ചെന്നൈ: മധുര എല്‍ഐസി ഓഫിസില്‍ വനിതാ മാനേജര്‍ തീപിടിച്ച് മരിച്ച സംഭവം കൊലപാതകം. സഹപ്രവര്‍ത്തകനായ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ഡി.റാമിനെ (46) കൊലപാതകക്കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്തു. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് റാം പിടിയിലായത്. ഡിസംബര്‍ 17ന് എല്‍ഐസി ഓഫിസിലുണ്ടായ തീപിടിത്തത്തില്‍ മാനേജര്‍ എ.കല്യാണി നമ്പി (56) പൊള്ളലേറ്റു മരിച്ച സംഭവത്തിലാണു നാടകീയ വഴിത്തിരിവുണ്ടായത്.

ജോലിയില്‍ ക്രമക്കെട് നടത്തിയിരുന്ന റാമിനെ കല്യാണി നമ്പി ശാസിച്ചിരുന്നു. അപേക്ഷകള്‍ തീര്‍പ്പാക്കാതെ വൈകിപ്പിച്ച റാമിനെ കല്യാണി ശാസിക്കുകയും മേലുദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ട് അയയ്ക്കുമെന്നു മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഇയാള്‍ക്കു ദിവസവും ഓഫിസില്‍ കൂടുതല്‍ സമയം ജോലി ചെയ്യേണ്ടിവന്നു. ഇതിന്റെ പ്രതികാരമായി റാം കല്ല്യാണി നമ്പിയെ ആസൂത്രിതമായി കൊലപ്പെടുത്തുക ആിരുന്നു.

മാനേജരുടെ കാബിനില്‍ ഫയലുകള്‍ കൂട്ടിയിട്ടു പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടര്‍ന്നു കാബിന്‍ പുറത്തു നിന്നു പൂട്ടി. തീ ആളിപ്പടര്‍ന്നതോടെ ഗുരുതരമായി പൊള്ളലേറ്റ കല്യാണി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അപകടത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു. ഷോര്‍ട്ട് സര്‍ക്കീറ്റ് മൂലം തീ പിടിച്ചെന്നായിരുന്നു പൊലീസ് നിഗമനം. എന്നാല്‍ പോലിസിന് തോന്നിയ ചില സംശയങ്ങളാണ് കൊലപാതകം തെളിയിച്ചത്.

മരിക്കുന്നതിന് തൊട്ടുമുമ്പ് കല്യാണി ഫോണില്‍ മകനെ വിളിച്ച് എത്രയും പെട്ടെന്ന് പോലിസിനെ കൂട്ടി ഓഫിസില്‍ വരണമെന്ന് അറിയിച്ചിരുന്നു. ഇതും സംശയത്തിനിടയാക്കി. അപകടത്തില്‍ റാമിനും പൊള്ളലേറ്റിരുന്നു. ഷോര്‍ട്ട് സര്‍ക്കീറ്റ് മൂലം തീ പിടിച്ചെന്നായിരുന്നു പൊലീസ് നിഗമനമെങ്കിലും മുഖംമൂടി ധരിച്ച ഒരാള്‍ ഓഫിസിലെത്തി മാനേജരുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു തീ കൊളുത്തിയെന്നു റാം കഥയുണ്ടാക്കിയതാണു പാളിയത്.

Tags:    

Similar News