പൂനെയില്‍ കുഞ്ഞിന്റെ കൈ ലിഫ്റ്റില്‍ കുടുങ്ങി; കൈ വാതിലുകള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

പൂനെയില്‍ കുഞ്ഞിന്റെ കൈ ലിഫ്റ്റില്‍ കുടുങ്ങി

Update: 2026-03-16 04:51 GMT

പൂനെ: പൂനെയില്‍ ഒരു കുഞ്ഞിന്റെ കൈ ലിഫ്റ്റിന്റെ വതിലിനിടയില്‍ കുടുങ്ങിയതിന്റെ ഭീകര ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പാശ്ചാത്യ മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കിയിരിക്കുകയാണ്. അപ്പാര്‍ട്ട്‌മെന്റിലെ മുഴുവന്‍ താമസക്കാരെയും ഭീതിയിലാഴ്ത്തിയ ഭീകരദൃശ്യത്തിന്റെ സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 7 ന് നടന്ന സംഭവത്തില്‍, നാട്ടുകാര്‍ ഓടിക്കൂടി കുഞ്ഞിന്റെ കൈ വാതിലുകള്‍ക്കിടയില്‍ നിന്നും പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളും കാണാം.

ലിഫ്റ്റിനകത്ത് ഉണ്ടായിരുന്നവര്‍ അത് നിര്‍ത്താനും വാതിലുകള്‍ തുറക്കാനും ശ്രമിക്കുമ്പോള്‍ പുറത്തുള്ളവര്‍ നിലവിളിക്കുകയായിരുന്നു. അത്യധികം സംഭ്രമം നിറഞ്ഞ രണ്ട് മിനിറ്റിന് ശേഷം കുഞ്ഞിന്റെ കൈ വാതിലുകള്‍ക്കിടയില്‍ നിന്നും പുറത്തെടുത്തപ്പോള്‍, മറ്റുള്ളവരുടെ മുഖത്ത് പ്രത്യക്ഷപ്പെട്ട ആശ്വാസവും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.

കുഞ്ഞിന്റെ കൈയ്യിന് ഗുരുതരമായി പരിക്കേറ്റിട്ടില്ല എന്നതും അവര്‍ക്ക് ഏറെ ആശ്വാസം പകരുന്ന കാര്യമായി. ഇതേ തുടര്‍ന്ന് സൊസൈറ്റി മാനേജ്‌മെന്റിനോട് ലിഫ്റ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും പരിശോധിക്കണമെന്ന് താമസക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Tags:    

Similar News