മണിപ്പൂരില്‍ പുലര്‍ച്ചെ വീടിന് നേരെ ബോംബേറ്; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ പുലര്‍ച്ചെ വീടിന് നേരെ ബോംബേറ്; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

Update: 2026-04-07 04:23 GMT

ഇംഫാല്‍: മണിപ്പൂരില്‍ പുലര്‍ച്ചെ വീടിനുനേരെയുണ്ടായ ബോംബേറില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ബിഷ്ണുപൂര്‍ ജില്ലയിലെ മൊയ്രാങ് ട്രോങ്ലാവോബിയിലെ ഒരു സിവിലിയന്‍ വസതിക്കുനേരെയാണ് പുലര്‍ച്ചക്ക് ബോംബാക്രമണം ഉണ്ടായത്. ഉറങ്ങിക്കിടന്ന അഞ്ച് വയസ്സുകാരനും ആറുമാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളുടെ മാതാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ കുടുംബം ഉറങ്ങിക്കിടക്കുമ്പോഴാണ് വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുന്നിന്‍ പ്രദേശമായ ചുരാചന്ദ്പൂരിനോട് ചേര്‍ന്നുകിടക്കുന്ന താഴ്ന്ന പ്രദേശത്താണ് ആക്രമണം ഉണ്ടായത്. ഇവിടെ നേരത്തെയും സമാനമായ അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2023 മുതല്‍ മണിപ്പൂരില്‍ നിലനില്‍ക്കുന്ന വംശീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായാണ് ഈ ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടര്‍ന്ന് മേഖലയില്‍ സുരക്ഷ സേന തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്താന്‍ ഉന്നതതല അന്വേഷണം ആരംഭിച്ചതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.


Tags:    

Similar News