ബാറിലെത്തിയപ്പോള്‍ ബിയര്‍ കുപ്പി കൊണ്ട് ആക്രമിച്ചു; പരിക്കേറ്റ നടന്‍ നിരഞ്ജന്‍ ആശുപത്രിയില്‍
ബാറിൽ ബിയർകുപ്പികൊണ്ട് ആക്രമണം; നടൻ നിരഞ്ജന് പരിക്ക്
ബെംഗളൂരു: ബാറിലുണ്ടായ സംഘര്‍ഷത്തില്‍ കന്നഡ നടന്‍ നിരഞ്ജന് (33) പരിക്കേറ്റു. ബെംഗളൂരു ഉത്തരഹള്ളി റോഡിലുള്ള മദ്യശാലയിലാണ് ആക്രമണമുണ്ടായത്. ബിയര്‍കുപ്പികൊണ്ടുള്ള ആക്രമണത്തിലാണ് നിരഞ്ജന് പരിക്കേറ്റത്. മദ്യശാലയിലെത്തിയ നിരഞ്ജനെ ഒരാള്‍ കൈയേറ്റംചെയ്യുകയും അധിക്ഷേപിക്കുകയുമായിരുന്നു.
ഇതോടെ നിരഞ്ജന്‍ ബാറുടമയോട് പരാതിപറഞ്ഞു. ഇതോടെ കാറിലെത്തിയ നാലുപേര്‍ നിരഞ്ജനുമായി വാക്കേറ്റത്തിനുമുതിര്‍ന്നു. ഇവരില്‍ രണ്ടുപേര്‍ ഇതിനിടെ, ബിയര്‍കുപ്പികൊണ്ട് നിരഞ്ജനെ അടിച്ചു. തലയില്‍ മുറിവുപറ്റി രക്തമൊഴുകി. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സതേടി.
കഴിഞ്ഞമാസം 28-നുനടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. സുബ്രഹ്‌മണ്യപുര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ഇവരോട് പോലീസിനുമുന്‍പില്‍ ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസുനല്‍കി. ആക്രമണത്തിനിടെ തന്റെ വാച്ച് നഷ്ടമായതായും നിരഞ്ജന്‍ പരാതിയില്‍ പറഞ്ഞു.