'സംരക്ഷണപ്പണം' നല്‍കാന്‍ വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു ഗുണ്ടാ സംഘം

'സംരക്ഷണപ്പണം' നല്‍കാന്‍ വിസമ്മതിച്ചു; മക്കളുടെ മുന്നിലിട്ട് 45കാരനെ അടിച്ചുകൊന്നു ഗുണ്ടാ സംഘം

Update: 2026-03-16 11:04 GMT

ബെംഗളൂരു: 45കാരനായ മെക്കാനിക്കിനെ ഒരു സംഘം മര്‍ച്ചുകൊന്നു. 'സംരക്ഷണപ്പണം' നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം. ബെംഗളൂരുവിലെ വില്‍സണ്‍ ഗാര്‍ഡനില്‍ ഞായറാഴ്ച രാത്രിയാണ് ക്രൂരമായ സംഭവം. വാഹന മെക്കാനിക്കായ റഷീദ് പാഷയാണ് കൊല്ലപ്പെട്ടത്. സ്വന്തം മക്കളുടെ മുന്നിലിട്ട് ക്രിക്കറ്റ് ബാറ്റും മുളവടികളും ഉപയോഗിച്ചായിരുന്നു സംഘം ഇയാളെ അക്രമിച്ചത്.

റഷീദ് പാഷ വില്‍സണ്‍ ഗാര്‍ഡനില്‍ പുതിയ ഗാരേജ് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട മൂന്നംഗ സംഘം 50,000 രൂപ 'സംരക്ഷണപ്പണം' നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ റഷീദ് നല്‍കാന്‍ തയാറായില്ല.

നിരന്തരം പണം ആവശ്യപ്പെട്ട് എത്തിയ സംഘത്തോട് റഷീദ് വിസമ്മതം പ്രകടിപ്പിച്ചതോടെ അക്രമിസംഘം മാരകായുധങ്ങളുമായി ചാടിവീഴുകയായിരുന്നു. അച്ഛനെ മര്‍ദ്ദിക്കുന്നത് കണ്ട് മക്കള്‍ നിലവിളിച്ചെങ്കിലും അക്രമികള്‍ പിന്മാറിയില്ല. ഗുരുതരമായി പരിക്കേറ്റ റഷീദിനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വില്‍സണ്‍ ഗാര്‍ഡന്‍ പോലീസ് കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News