സി.ഐ അവധിയില്‍; പരാതി നല്‍കാനെത്തിയ സ്ത്രീയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു; കൈക്കൂലിയായി ചോദിച്ചത് മദ്യകുപ്പി; വിജിലന്‍സ് ഓഫീസില്‍ അറിയിച്ചു; പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൈക്കൂലി കേസില്‍ പിടിയില്‍

ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കൈക്കൂലി കേസില്‍ പിടിയില്‍

Update: 2025-02-28 18:01 GMT

കോട്ടയം: പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തിയ സ്ത്രീയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച എഎസ്‌ഐ വിജിലന്‍സിന്റെ പിടിയില്‍. കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ബിജുവാണ് അറസ്റ്റിലായത്. പരാതിക്കാരിയില്‍നിന്നു മദ്യക്കുപ്പിയും ഇയാള്‍ കൈക്കൂലിയായി വാങ്ങി.

പരാതിക്കാരിക്ക് ഗാന്ധിനഗര്‍ സ്റ്റേഷനില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. എന്നാല്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി. സിഐ അവധിയിലായതിനാല്‍ എഎസ്‌ഐ ബിജുവാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫിസിലെത്തിയാണ് വിവരങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി എഎസ്‌ഐയോട് ആവശ്യപ്പെട്ടു. പിന്നീട് ഇയാള്‍ ഹോട്ടലില്‍ എത്തുകയും വിജിലന്‍സ് സംഘം പിടികൂടുകയുമായിരുന്നു.

പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാന്‍ എത്തിയ സ്ത്രീയോട് മദ്യം ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരിയായ സ്ത്രീയോട് പോലീസുകാരന്‍ ലൈംഗികചുവയോടുകൂടി സംസാരിച്ചെന്നും ഇവര്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് പോലീസുകാരന്‍ പിടിയിലായത്.

Similar News