ഉപയോഗ് നിധി നിക്ഷേപ തട്ടിപ്പ്: സ്ഥാപന ചെയര്‍മാന്‍ 4.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം: ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി
ഉപയോഗ് നിധി നിക്ഷേപ തട്ടിപ്പ്: 4.68 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം
കൊച്ചി: അഞ്ചു വര്‍ഷത്തേക്ക് 12.5% പലിശ വാഗ്ദാനം ചെയ്ത് വന്‍ നിക്ഷേപം സ്വീകരിച്ച ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ചെയര്‍മാന്‍ രമേശ് വിശ്വനാഥനെതിരെ സമര്‍പ്പിച്ച പരാതിയില്‍ 468,000/ രൂപ നിക്ഷേപകന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃതര്‍ക്ക പരിഹാര കോടതി .
തമിഴ്‌നാട് സ്വദേശി വിഘ്‌നേഷ് എറണാകുളം കാക്കനാട് പ്രവര്‍ത്തിച്ചിരുന്ന ഉപയോഗ് നിധി ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
പരാതിക്കാരനില്‍ നിന്നും റിക്കറിങ്ങ് ഡെപ്പോസിറ് ആയി 1,60,000/ രൂപയും, ഫിക്‌സ്ഡ് ഡെപ്പോസിറ് ആയി 3,00,000/ രൂപയും നിക്ഷേപം സ്വീകരിച്ചതിനുശേഷം സ്ഥാപനം അടച്ചു പൂട്ടുകയും നിക്ഷേപത്തുക നല്‍കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
4,60,000/ രൂപ നിക്ഷേപിച്ചെങ്കിലും പരാതിക്കാരന്‍ 3,18,000/ രൂപയുടെ നിക്ഷേപം സംബന്ധിച്ച് വിവരങ്ങള്‍ വെളിയിക്കുന്ന രേഖകള്‍ മാത്രമാണ് കോടതിയില്‍ ഹാജരാക്കിയത്.
ഈ സാഹചര്യത്തില്‍ തെളിവുകള്‍ ഹാജരാക്കിയ 3,18,000/ രൂപ വാഗ്ദാനം ചെയ്ത പലിശ സഹിതം പരാതിക്കാരന് എതിര്‍കക്ഷി തിരികെ നല്‍കാനും,
കൂടാതെ ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപ കോടതി ചെലവു 45 ദിവസത്തിനകം പരാതിക്കാരന് നല്‍കണമെന്ന് ഡി ബി . ബിനു അധ്യക്ഷനും വി. രാമചന്ദ്രന്‍, ടി. എന്‍. ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവ് നല്‍കി.
പരാതിക്കാരന് വേണ്ടി അഡ്വ. ബിജു എം ചാക്കോ കോടതിയില്‍ ഹാജരായി.