വൈദ്യുതി നിരക്ക് വര്‍ദ്ധനവ് :ഹിയറിങ്ങില്‍ ചട്ടങ്ങള്‍ പാലിച്ചില്ല; കെ എസ് ഇ ബി പെറ്റിഷനില്‍ പിഴവുകള്‍; ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജി സുപ്രീം കോടതി ജനുവരി 3 നു പരിഗണിക്കും
വൈദ്യുതി നിരക്ക് വര്‍ദ്ധനവ്: ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജി സുപ്രീം കോടതി ജനുവരി 3 നു പരിഗണിക്കും
കൊച്ചി : വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവ് അയി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടി കേരള സംസ്ഥാന പ്രസിഡന്റ് അഡ്വ വിനോദ് മാത്യു വില്‍സണ്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ജനുവരി 3നു പരിഗണിക്കും.
ചാര്‍ജ് വര്‍ധന അയി ബന്ധപ്പെട്ട് നടത്തിയ ഹിയറിങ്ങില്‍ ചട്ടങ്ങള്‍ പാലിച്ചില്ല, ചാര്‍ജ് വര്‍ധനവിന് വേണ്ടി കെ.എസ്.ഇ.ബി നല്‍കിയ പെറ്റിഷനില്‍ ഉള്ള പിഴവുകള്‍ എന്നിവ ചൂണ്ടി കാണിച്ചാണ് ഹര്‍ജി.
ചാര്‍ജ് വര്‍ധന അയി ബന്ധപ്പെട്ട് റെഗുലേറ്ററി കമ്മീഷന്‍ 4 ജില്ലകളില്‍ മാത്രം പൊതു തെളിവെടുപ്പുകള്‍ നടത്തിയിരുന്നു, ആം ആദ്മി പാര്‍ട്ടിയുടെ ഇടപെടലിന്റെ ഫലമായി വന്‍ ജന പങ്കാളിത്തം ഉണ്ടായ തെളിവെടുപ്പുകളില്‍ നിരക്ക് വര്‍ധനവിന് എതിരെ ശക്തമായ പ്രധിഷേധം ഉയര്‍ന്നു എന്നാല്‍ പൊതുജന അഭിപ്രായം മാനിക്കാതെ നിരക്ക് വര്‍ദ്ധനവ് അംഗീകരിക്കാന്‍ ആണ് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചത്.
ഇതിനെ തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ ആം ആദ്മി പാര്‍ട്ടി നല്‍കിയ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.