ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം; സംഭവം ഇടുക്കിയിൽ

Update: 2024-12-01 05:03 GMT

ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ നടന്ന അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവാണ് മരിച്ചത്. കരിമണ്ണൂർ കോട്ടക്കവല നെടുമലയിൽ ജോസഫിന്‍റെ (കുഞ്ഞേപ്പ് ) മകൻ അനീഷ് (34) ആണ് അപകടത്തിൽ മരിച്ചത്.

ശനിയാഴ്ച വൈകിട്ട് ആറിന് ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ കാഞ്ഞിരംകവലക്കു സമീപമാണ് അപകടം നടന്നത്. ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീൻ ഡെയിൻ റിസോർട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News