കൊടുവള്ളിയില്‍ സലീം മടവൂര്‍ എല്‍.ഡി.എഫ് സ്വതന്ത്രന്‍; പാലക്കാട് എന്‍.എം.ആര്‍. റസാഖ് മത്സരിക്കും

Update: 2026-03-18 12:30 GMT

കോഴിക്കോട്: പാലക്കാട്, കൊടുവള്ളി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍.ഡി.എഫ്. കൊടുവള്ളി നിയോജക മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി സലീം മടവൂര്‍ മത്സരിക്കും.

ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു സലീം മടവൂര്‍. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസാണ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി. ഡോ. എം.കെ മുനീറാണ് 2021ല്‍ കൊടുവള്ളിയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.

കനത്ത പോരാട്ടം നടക്കുന്ന പാലക്കാട് നിയമസഭ മണ്ഡലത്തില്‍ ഹോട്ടല്‍ വ്യവസായി എന്‍.എം.ആര്‍. റസാഖാണ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നത്. പാലക്കാട് സ്വതന്ത്രനാകാന്‍ നിരവധി വ്യവസായ പ്രമുഖരുമായി സി.പി.എം ചര്‍ച്ച നടത്തിയിരുന്നു.

ഒടുവില്‍ ഹോട്ടല്‍ വ്യവസായി റസാഖുമായി ധാരണയിലെത്തുകയായിരുന്നു. യു.ഡി.എഫിനായി രമേഷ് പിഷാരടിയും എന്‍.ഡി.എക്കായി ശോഭാ സുരേന്ദ്രനുമാണ് മത്സരിക്കുന്നത്.

Similar News