വൈപിന്‍ മണ്ഡലത്തില്‍ അനിത തോമസ് ട്വന്റി20 സ്ഥാനാര്‍ത്ഥി; കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ചിട്ടുള്ള അനിതക്ക് നിയമ സഭയിലേയ്ക്ക് ഇത് കന്നിയങ്കം

വൈപിന്‍ മണ്ഡലത്തില്‍ അനിത തോമസ് ട്വന്റി20 സ്ഥാനാര്‍ത്ഥി

Update: 2026-03-18 09:33 GMT

കൊച്ചി: നര്‍ത്തകിയും നടിയും സംരംഭകയുമായ അനിത തോമസാണ് വൈപിന്‍ നിയോജക മണ്ഡലത്തിലെ ട്വന്റി20 എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കൊച്ചി സ്വദേശിനിയും കൊച്ചിന്‍ കോളേജ് അലുമിനി അസ്സോസിയേഷന്‍ രക്ഷാധികാരിയും, പ്രമുഖ സാമൂഹിക പ്രവര്‍ത്തകയുമായ അനിത തോമസ് കഴിഞ്ഞ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷന്‍ രവിപുരം ഡിവിഷനില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. നിയമ സഭയിലേയ്ക്ക് അനിതയുടെ കന്നി അങ്കമാണിത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വൈപിന്‍ മണ്ഡലത്തില്‍ 2021-ല്‍ ട്വന്റി20 ഒറ്റയ്ക്ക് മത്സരിച്ചപ്പോള്‍ രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു. എന്‍ഡിഎയുടെ ഉറപ്പാക്കിയ മണ്ഡലങ്ങളില്‍ ഒന്നാണിതെന്നും സാബു ജേക്കബ് പറഞ്ഞു.

Tags:    

Similar News