മകന് കഞ്ചാവ് കൊടുത്ത കൂട്ടുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമം; 64കാരന്‍ അറസ്റ്റില്‍

Update: 2026-04-07 12:34 GMT

തിരുവനന്തപുരം: മകന് കഞ്ചാവ് കൊടുത്ത കൂട്ടുകാരനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച 64കാരന്‍ പിടിയില്‍. കരിക്കകം കടകംപള്ളി സ്വദേശി സതീഷ് കുമാറിനെയാണ് (64) പേട്ട പൊലീസ് പിടികൂടിയത്. ശനിയാഴ്ച വൈകിട്ട് 7 മണിക്ക് കരിക്കകം റെയില്‍വേ പാലത്തിന് സമീപത്തുവച്ചാണ് ആക്രമണമുണ്ടായത്. കടകംപള്ളി ടൈറ്റാനിയം ജെയിന്‍ നിവാസില്‍ വിജിന്‍ വിക്ടറിനെയാണ് സതീഷ് കുമാര്‍ കുത്തിയത്.

സതീഷ് കുമാറിന്റെ മകന് വിജിന്‍ സ്ഥിരമായി കഞ്ചാവും മദ്യവും നല്‍കാറുണ്ടായിരുന്നു, ഇത് പലതവണ സതീഷ് കുമാര്‍ പറഞ്ഞ് വിലക്കിയിരുന്നു. ഇരുവരും ഇത് അനുസരിക്കാത്തതിന്റെ വിരോധത്തിലാണ് വിജിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

വിജിന്‍ പേട്ട പൊലീസ് സ്റ്റേഷനില്‍ നിരവധി ലഹരി, അടിപിടി കേസുകളില്‍ പ്രതിയാണ്. ആക്രമണത്തില്‍ പരുക്കേറ്റ വിജിന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ സതീഷ്‌കുമാറിനെ റിമാന്‍ഡ് ചെയ്തു.

Similar News