ഭാര്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടുവിടാൻ നേരം ജീവനെടുത്ത് അപകടം; ഇറക്കത്തിൽ വച്ച് ഓട്ടോയുടെ നിയന്ത്രണം തെറ്റി പോസ്റ്റിലിടിച്ച് മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം; സംഭവം കോഴിക്കോട്

Update: 2026-04-07 09:30 GMT

കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിലിൽ ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികൾക്ക് ദാരുണാന്ത്യം. ആനക്കാംപൊയിൽ സ്വദേശികളായ പുത്തൻപുരയിൽ ഷിജു ജോസഫ്, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്.

ആനക്കാംപൊയിൽ തിരുവമ്പാടി റോഡിൽ ഇറക്കം ഇറങ്ങിവരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.

ഓട്ടോ ഡ്രൈവറായ ഷിജു ഭാര്യ ബിൻസിയെ ജോലി സ്ഥലത്തേക്ക് കൊണ്ടുചെന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബിൻസി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഓട്ടോറിക്ഷയിൽ ഇവർ മാത്രമാണ് ഉണ്ടായിരുന്നത്. അപകടം കണ്ട നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഈ ദുരന്തം പ്രദേശവാസികൾക്കിടയിൽ വലിയ ദുഃഖമുണ്ടാക്കിയിരിക്കുകയാണ്.

Tags:    

Similar News