ഉംറ നിർവഹിക്കാനായി സൗദിയിലെത്തി; പിന്നാലെ ഹൃദയാഘാതം; പാലക്കാട് പട്ടാമ്പി സ്വദേശിനി മരിച്ചു; വേദനയോടെ കുടുംബം

Update: 2026-04-07 06:42 GMT

റിയാദ്: ഉംറ നിർവഹിക്കാനായി സൗദിയിലെത്തിയ പാലക്കാട് പട്ടാമ്പി സ്വദേശിനി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. പട്ടാമ്പി കൊണ്ടൂർക്കര നെരയാൻകുന്ന് സ്വദേശിനി സഫിയ (55) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഇവർ ഉംറ വിസയിൽ സൗദിയിൽ എത്തിയത്.

ഉംറക്ക് ശേഷം റിയാദിലുള്ള സഹോദരെൻറ കൂടെ താമസിച്ചു വരികയായിരുന്നു. പരേതയായ സഫിയയുടെ ഏക മകൾ ആരിഫ നാട്ടിലാണ്. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.

റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, സി.വി. ഇസ്മാഈൽ, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ജുനൈദ് മൂന്നിയൂർ എന്നിവരും പരേതയുടെ സഹോദരൻ സലാഹുദ്ധീനും ഖബറടക്കൽ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്നു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം റിയാദിൽ ഖബറടക്കും.

Tags:    

Similar News