ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് നടന്ന അപകടം; ഒന്നര വര്‍ഷത്തോളം ചികിത്സയിൽ കഴിഞ്ഞു; ഒടുവിൽ യുവാവ് മരണത്തിന് കീഴടങ്ങി; വേദനയോടെ ഉറ്റവർ

Update: 2025-03-14 16:15 GMT

പാലക്കാട്: പാലക്കാട്‌ -കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാട് കുന്തിപ്പുഴയിൽ വെച്ച് ലോറിക്ക് പുറകിൽ ബൈക്കിടിച്ച് ഉണ്ടായ അപകടം. പിന്നാലെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവിന് ദാരുണാന്ത്യം.

കോട്ടോപ്പാടം മേലെ അരിയൂരിൽ കൊടുന്നോട്ടിൽ റഫീഖ് -സലീന ദമ്പതികളുടെ മകൻ ബിൻഷാദ് (21) ആണ് മരിച്ചത്. ഒന്നര വർഷം മുമ്പാണ് അപകടം നടന്നത്. അന്ന് മുതൽ തന്നെ ചികിത്സയിലായിരുന്നു. ഒടുവിൽ ഇന്ന് രാത്രിയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്.

Tags:    

Similar News